Ticker

6/recent/ticker-posts

1,000 രൂപ പോലും ചിലവാകില്ല,വിമാനനിരക്ക് കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്; കാരണമെന്ത്


ന്യൂഡൽഹി: വിമാനയാത്രാ ടിക്കറ്റുകളുടെ നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്.സ്പ്ലാഷ് സെയിലിന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് തരം ടിക്കറ്റുകളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. 2024 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ജൂൺ 28 വരെ എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും (airindiaexpress.com) മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 883 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കിൽ ലഭിക്കുക. മറ്റ് ബുക്കിംഗ് ചാനലുകളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ 1096 രൂപ മുതലുള്ള എക്‌സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും.വെബ്‌സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ലോയൽറ്റി അംഗങ്ങൾക്ക് 100 മുതൽ 400 രൂപ വരെ പ്രത്യേക കിഴിവിന് പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകൾ, 50 ശതമാനം കിഴിവിൽ ബിസ്, പ്രൈം സീറ്റുകൾ, 25 ശതമാനം കിഴിവിൽ ഗോർമേർ ഭക്ഷണം, 33 ശതമാനം കിഴിവിൽ പാനീയങ്ങൾ എന്നിവയും ലഭിക്കും. വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭകർ, ഡോക്ടർ, നഴ്‌സ്, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും പ്രത്യേക കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.അനുവദിച്ച സീറ്റുകൾ വിറ്റുതീർത്താൽ പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകുമെന്നും എയർലൈൻ അറിയിച്ചു. പണമടച്ചതിന് ശേഷം റീഫണ്ടുകൾ ലഭ്യമല്ലെന്നും ടിക്കറ്റ് റദ്ദാക്കിയാൽ ചാർജ് ഈടാക്കുമെന്നും എയർലൈൻ വ്യക്തമാക്കി.

Post a Comment

0 Comments