കണ്ണൂർ : കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചരിത്രത്തിൽ ആദ്യമായി എസ്എഫ്ഐക്ക് കനത്ത തോൽവി. കഴിഞ്ഞ 30 വർഷമായി എസ്എഫ്ഐ എതിരില്ലാതെ വിജയിച്ച ക്യാമ്പസിൽ ഇത്തവണ പതിനഞ്ചിൽ 12 സീറ്റിലും എസ്എഫ്ഐ തോറ്റു. കെഎസ്‌യു-എംഎസ്എഫ് സഖ്യമാണ് 30 വർഷത്തിന് ശേഷം പരിയാരം മെഡിക്കൽ കോളജ് ക്യാമ്പസിൽ ഭരണമാറ്റം കൊണ്ടുവന്നത്.ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന പരിയാരം മെഡിക്കൽ കോളേജിൽ ഇത്തവണ വെറും മൂന്നു സീറ്റിൽ മാത്രമാണ് എസ്എഫ്ഐ വിജയിച്ചത്. ഈ മൂന്ന് സീറ്റിലും എതിരില്ലാത്ത വിജയമായിരുന്നു. ക്യാമ്പസ് ഇലക്ഷനിലെ ബാക്കി 12 സീറ്റുകളും കെഎസ്‌യു സഖ്യം തൂത്തുവാരി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.