തിരുവനന്തപുരം: കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയുടെ ചാൻസലറായ നർത്തകി മല്ലികാ സാരാഭായിയ്ക്ക് ഓണറേറിയം അനുവദിച്ച് സംസ്ഥാന സർക്കാർ. 1.75 ലക്ഷം രൂപയാണ് സർക്കാർ ഓണറേറിയം ആയി അനുവദിച്ചത്. ഇതിന് പുറമേ 25,000 രൂപ ഓഫീസ് ചിലവും അനുവദിച്ചിട്ടുണ്ട്. നേരത്തെ ഗവർണർ ആയിരുന്നു കൽപ്പിത സർവ്വകലാശാലയുടെ ചാൻസിലർ. അദ്ദേഹത്തെ നീക്കി കൊണ്ടാണ് സർക്കാർ മല്ലികാ സാരാഭായ്ക്ക് ചാൻസിലറായി നിയമിച്ചത്.കലാമണ്ഡലം രജിസ്ട്രാറുടെ അപേക്ഷ പ്രകാരമാണ് ഓണറേറിയം കൊടുക്കാൻ തീരുമാനിച്ചത്. ഓണറേറിയം അനുവദിച്ചുകൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ മല്ലികാ സാരാഭായിയ്ക്ക് ഓണറേറിയമായി ഇത്രയും അധികം പണം നൽകുന്നതിനെതിരെ കടുത്ത വിമർശനവും പ്രതിഷേധവും ഉയരുന്നുണ്ട്.2022 ലായിരുന്നു ഗവർണറെ മറികടന്ന് മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാൻസിലർ ആയി നിയമിച്ചത്. ഗവർണർ കലാമണ്ഡലം ചാൻസിലർ ആയിരുന്നപ്പോൾ പ്രതിഫലം പറ്റിയിരുന്നില്ല. എന്നാൽ ഗവർണറുമായുള്ള പോരിനെ തുടർന്നാണ് മല്ലികാ സാരാഭായിയ്ക്ക് ചുമതല നൽകിയത്. അന്ന് പ്രതിഫലം വേണ്ടെന്ന് മല്ലികാസാരാഭായ് സർക്കാരിനോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തനിയ്ക്ക് 3 ലക്ഷം രൂപ പ്രതിമാസം നൽകണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു.
മല്ലികാസാരാഭായിയുടെ നിയമനം സർക്കാരിന് അധിക ബാദ്ധ്യതയാകുമെന്ന് വ്യക്തമായതോടെ സിപിഎമ്മിൽ നിന്നും തന്നെ ഒരുവിഭാഗം എതിർപ്പുമായി രംഗത്ത് വരികയായിരുന്നു. ഇതേ തുടർന്ന് സർക്കാർ ഇതുമായി ബന്ധപ്പെട്ട തുടർ നീക്കങ്ങൾ നിർത്തിവച്ചു. ഇതാണ് ഒരു ഇടവേളയ്ക്ക് ശേഷം സർക്കാർ നടപ്പാക്കിയിരിക്കുന്നത്
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.