Ticker

6/recent/ticker-posts

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിലെ ജൂൺ മാസത്തിലെ വരവ് 7.36 കോടിരൂപ


തൃശ്ശൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസത്തെ ഭണ്ഡാര വരവ് 7,36,47,345 (7.36 കോടി) രൂപ . മൂന്ന് കിലോ 322 ഗ്രാം സ്വർണ്ണവും ലഭിച്ചതായും ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. 16 കിലോ 670 ഗ്രാം വെള്ളിയും ലഭിച്ചു.പിൻവലിച്ച 2000ന്റെ 23 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 56 കറൻസിയും അഞ്ഞൂറിന്റെ 48 കറൻസിയും ഭണ്ഡാരങ്ങളിൽ നിന്നും ലഭിച്ചു.എസ്ഐബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണൽ ചുമതല. സ്ഥിരം ഭണ്ഡാര വരവിന് പുറമേ, ക്ഷേത്രം കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വരവായി, 2.81 ലക്ഷം രൂപയും ലഭിച്ചു.

Post a Comment

0 Comments