Ticker

6/recent/ticker-posts

വീണ്ടും ഗൂഗിൾ മാപ്പിന്റെ കൊടും ചതി!; കാർ യാത്രികരെ കൊണ്ടിട്ടത് പുഴയിൽ


കാസർകോട്: ഗൂഗിൾ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച രണ്ടംഗ സംഘം പുഴയിൽ വീണു. പള്ളഞ്ചി- പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിനടുത്ത് ആയിരുന്നു സംഭവം. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.അമ്പലത്തറ മുനമ്പം ഹൗസിൽ എം അബ്ദുൾ റഷീദ്, ബന്ധുവായ എ.താരിഫ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കർണാടകയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇരുവരും. വഴി അറിയാത്തതിനാൽ ഗൂഗിൾ മാപ്പിനെ ആയിരുന്നു ഇവർ ആശ്രയിച്ചിരുന്നത് പുലർച്ചെ അഞ്ചരയോടെ പള്ളഞ്ചി ഫോറസ്റ്റിനടുത്തുള്ള കൈവരിയില്ലാത്ത പാലത്തിൽ എത്തി. ശക്തമായ മഴ ആയതിനാൽ പുഴയിലെ വെള്ളം നിറഞ്ഞ് പാലം മുങ്ങിയിരുന്നു. എന്നാൽ ഇരുട്ടായതിനാൽ ഇത് കാർ യാത്രികർക്ക് മനസിലായില്ല. ഗൂഗിൾ മാപ്പ് പറഞ്ഞത് അനുസരിച്ച് റോഡ് ആണെന്ന് കരുതി ഇവർ വാഹനം പുഴയിലേക്ക് ഇറക്കുകയായിരുന്നു.

ഒഴുക്കിൽ്‌പ്പെട്ട് മനസിലാക്കിയ ഇരുവരും ഡോറിന്റെ ഗ്ലാസിലൂടെ പുറത്തേക്ക് ഇറങ്ങി. തുടർന്ന് കുറ്റിച്ചെടിയിൽ പിടിച്ച് ഇരിക്കുകയായിരുന്നു. ബന്ധുക്കളെ വിളിച്ച് വിവരവും പറഞ്ഞു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും എത്തിയാണ് ഇരുവരെയും രക്ഷിച്ചത്.

Post a Comment

0 Comments