Ticker

6/recent/ticker-posts

വിമാനയാത്രയ്ക്കിടെ ചൂടുചായ ദേഹത്ത് തെറിച്ചു, 12 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരി


വിമാനയാത്രയ്ക്കിടെ സംഭവിച്ച അപകടത്തിൽ ഭീമൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. ജെറ്റ്ബ്ലൂ യാത്രികയായ തഹ്ജന ലൂയിസാണ് പരാതിക്കാരി. 12 കോടിയാണ് ഇവർ ആവശ്യപ്പെട്ടത്. യാത്രയ്ക്കിടയിൽ സഹയാത്രികന് നൽകിയ ചൂടുചായ ദേഹത്ത് തെറിച്ചു എന്നാരോപിച്ചാണ് യുവതി നൽകിയ എയർലൈനിനെതിരെ നിയമനടപടി സ്വീകരിച്ചത് സംഭവത്തിൽ തനിക്ക് ഗുരുതരമായി പൊള്ളലേറ്റെന്നും അതിനാൽ എയർലൈൻ 12 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് യുവതിയുടെ ആവശ്യം.
ഫ്‌ലോറിഡയിലെ ഒർലാൻഡോയിൽ നിന്ന് കണക്റ്റിക്കട്ടിലെ ഹാർട്ട്‌ഫോർഡിലേക്കുള്ള വിമാന യാത്രക്കിടയിൽ തന്റെ ദേഹത്ത് ചൂട് ചായ തെറിച്ചു എന്നാണ് പരാതി. വിമാനത്തിൽ ‘ഫാസ്റ്റൺ സീറ്റ് ബെൽറ്റ്’ എന്ന അടയാളം പ്രകാശിപ്പിച്ചിരിക്കെ സഹയാത്രികന് നൽകിയ ചൂടുള്ള ചായ തന്റെ ദേഹത്ത് തെറിച്ചുവെന്നും അപ്പോൾ തനിക്ക് ഗുരുതരമായി പൊള്ളലേറ്റു എന്നുമാണ് ഇവർ പറയുന്നത്
യാത്രക്കിടയിൽ ഉണ്ടായ അപ്രതീക്ഷിത സംഭവം തഹ്ജന ലൂയിസിനെ ശാരീരികമായും മാനസികമായും ഗുരുതരമായി ബാധിച്ചെന്നും അവരുടെ ദൈനംദിന ജോലികളെ അത് ബാധിച്ചു എന്നുമാണ് ലൂയിസിയുടെ അഭിഭാഷകൻ പറയുന്നത്

Post a Comment

0 Comments