ബംഗളൂരു : അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കണമെന്ന ആവശ്യം ആവർത്തിച്ച് കുടുംബം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കർണാടകയുടെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും കേരളത്തിൽ നിന്ന് ആളുകളെ അയക്കണമെന്നും തിരച്ചിൽ നിർത്തിവയ്ക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
കാണാതായി അഞ്ച് ദിവസം ആയിട്ടും അർജുനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നത്തുന്നത്. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. രഡാർ ഉപയോഗിച്ചുള്ള പരിശോധന ആറ് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്.
അതേസമയം റഡാറിൽ 3 സിഗ്നലുകൾ ലഭിച്ചിട്ടുണ്ട് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ വ്യക്തതയില്ലാത്ത 3 സിഗ്നലുകളാണ് കിട്ടിയിരിക്കുന്നത് . ചെളി നിറഞ്ഞ മണ്ണായതിനാൽ രക്ഷാദൗത്യത്തിന് പ്രതിസന്ധി നേരിടന്നത് എന്ന് കളക്ടർ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സംഭവ സ്ഥലമായ ഷിരൂർ സന്ദർശിച്ചിരുന്നു. രക്ഷാപ്രവർത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് കുമാരസ്വാമി പ്രതികരിച്ചു. സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എൻ ഡി ആർ എഫ് സംഘം അവരുടെ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു
റഡാർ ഉപയോഗിച്ച് കൂടുതൽ ലൊക്കേഷനുകളിൽ പരിശോധന നടത്തുകയാണ്. പുഴയിലും റഡാർ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. റഡാർ പരിശോധന ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തുമെന്നും ഉത്തര കന്നഡ എസ്പി നാരായണ പറഞ്ഞു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.