Ticker

6/recent/ticker-posts

എന്നും പുറത്ത് നിന്ന് ജങ്ക് ഫുഡ് ; യുവതിയുടെ പിത്താശയത്തിൽ നിന്ന് നീക്കം ചെയ്തത് 1500 കല്ലുകൾ


ന്യൂഡൽഹി :ശസ്ത്രക്രിയയിലൂടെ 32 കാരിയുടെ പിത്താശയത്തിൽ നിന്ന് പുറത്തെടുത്തത് 1,500 കല്ലുകൾ. ഗുരുഗ്രാം സ്വദേശിനിയായ റിയ ശർമയുടെ പിത്താശയത്തിൽ നിന്നാണ് കല്ലുകൾ നീക്കം ചെയ്യതത്. ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിലെ ഡോക്ടർമാരാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയത്.യുവതിയുടെ വയറിന്റെ വലതുഭാഗത്ത് മുകളിലായി അതിതീവ്രമായ വേദന അനുഭവപ്പെടുകയും പതിയെ ഈ വേദന പുറം ഭാഗത്തേക്ക് പടർന്നതോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സയ്ക്കെതിയത്. ഇതോടൊപ്പം ഛർദ്ദിയും ഓക്കാനവും അനുഭവപ്പെട്ടുകയായിരുന്നു. ഇതിന് പിന്നാലെ സ്‌കാൻ ചെയ്ത് നോക്കിയപ്പോഴാണ് പിത്താശയത്തിൽ കല്ലുകൾ നിറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഡോ. മനീഷ് കെ ഗുപ്തയുടെ നേതൃത്വത്തിൽ നടത്തിയ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കം ചെയ്തു.നിരന്തരം ജങ്ക് ഫുഡ് ധാരാളമായി കഴിച്ചതിനെ തുടർന്നാണ് ഇങ്ങനെ കല്ലുകൾ ഉണ്ടാവാൻ കാരണം എന്നാണ് ഡോക്ടർ പറയുന്നത്. കൊഴുപ്പുടങ്ങിയ ഭക്ഷണങ്ങളും കഴിച്ച് യുവതിയുടെ വയറു വീർക്കുകയും ദഹന പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. വയറു വേദനയ്ക്ക് കഴിഞ്ഞ മൂന്ന്-നാല് മാസമായി ആന്റാസിഡ് സ്ഥിരമായി യുവതി എടുത്തിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.

ജീവിതശൈലിയിലെ മാറ്റം, ഭക്ഷണം കഴിക്കുന്നതിനിടെയിലെ ദീർഘനേരത്തെ ഇടവേള, നീണ്ട ഉപവാസം എന്നിവയൊക്കെയാണ് പിത്താശയകല്ലുകൾക്ക് കാരണമാകുന്നതെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments