Ticker

6/recent/ticker-posts

ഒറ്റ കുത്തിവയ്പ്പിൽ 18 % വരെ ശരീരഭാരം കുറയ്ക്കാം: അത്ഭുതമരുന്നിന് ഇന്ത്യയിൽ അനുമതി


ന്യൂഡൽഹി: പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച് വരുന്ന ടിർസെപ്‌റ്റൈഡ് മരുന്ന് ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അനുമതി. അമേരിക്കൻ യൂറോപ്യൻ വിപണികളിൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന മരുന്നാണ് ഉടൻ ഇന്ത്യൻ വിപണിയിലും എത്താൻ പോകുന്നത്. അപെക്‌സ് ഡ്രഗ് റെഗുലേറ്ററിന്റെ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്റ്റ് എക്‌സ്പർട്ട് കമ്മിറ്റിയാണ് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിയുടെ ‘ടിർസെപാറ്റൈഡ്’ എന്ന മരുന്നിന് അനുമതി നൽകിയത്
കുത്തിവയ്പ്പിലൂടെ എടുക്കുന്ന ഈ മരുന്ന് ശരീരഭാരം 18 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൗഞ്ചാരോ പ്രമേഹത്തിനും സെപ്ബൗണ്ട് ഭാരം കുറയ്ക്കലിനും ഉദ്ദേശിച്ചുള്ളതാണത്രേ.
2.5 മില്ലിഗ്രാം മുതൽ 12.5 മില്ലിഗ്രാം വരെയുള്ള ആറ് വ്യത്യസ്ത ഡോസുകൾ അടങ്ങിയ കുത്തിവയ്പ്പ് രൂപത്തിലുള്ള മരുന്നുകൾക്ക് രണ്ട് ആഗോള ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വിദഗ്ധ സമിതി അംഗീകാരം നൽകിയത്. ടൈപ്പ് 2 പ്രമേഹമില്ലാത്ത മുതിർന്നവരിൽ 72 ആഴ്ച കൊണ്ട് 18 ശതമാനം ഭാരം കുറയ്ക്കാൻ ടിർസെപ്‌റ്റൈഡിന് കഴിയുമെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. പ്രമേഹ ബാധിതരിൽ ശരാശരി 12 ശതമാനം ഭാരം കുറയ്ക്കാനും മരുന്നിന് സാധിച്ചു.
Brave India News

 
Home  News  India
ഒറ്റ കുത്തിവയ്പ്പിൽ 18 % വരെ ശരീരഭാരം കുറയ്ക്കാം: അത്ഭുതമരുന്നിന് ഇന്ത്യയിൽ അനുമതി
by Brave India Desk  Jul 18, 2024, 07:34 pm IST



 
ന്യൂഡൽഹി: പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച് വരുന്ന ടിർസെപ്‌റ്റൈഡ് മരുന്ന് ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അനുമതി. അമേരിക്കൻ യൂറോപ്യൻ വിപണികളിൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന മരുന്നാണ് ഉടൻ ഇന്ത്യൻ വിപണിയിലും എത്താൻ പോകുന്നത്. അപെക്‌സ് ഡ്രഗ് റെഗുലേറ്ററിന്റെ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്റ്റ് എക്‌സ്പർട്ട് കമ്മിറ്റിയാണ് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിയുടെ ‘ടിർസെപാറ്റൈഡ്’ എന്ന മരുന്നിന് അനുമതി നൽകിയത്.

-ADVERTISEMENT-
Advertisement

Advertisement
കുത്തിവയ്പ്പിലൂടെ എടുക്കുന്ന ഈ മരുന്ന് ശരീരഭാരം 18 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൗഞ്ചാരോ പ്രമേഹത്തിനും സെപ്ബൗണ്ട് ഭാരം കുറയ്ക്കലിനും ഉദ്ദേശിച്ചുള്ളതാണത്രേ.

Stories you may like
ഇസ്ലാമിക ഭീകരത എന്ന പേരുദോഷം മാറ്റണം; മുസ്ലീം പേരുകൾ വേണ്ടെന്ന് വച്ച് ഭീകര സംഘടനകൾ; കാരണമിത്
നീറ്റ് ചോദ്യ പേപ്പർ ചോർച്ച; ബീഹാറിൽ നിന്നും നാല് മെഡിക്കൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് സി ബി ഐ
2.5 മില്ലിഗ്രാം മുതൽ 12.5 മില്ലിഗ്രാം വരെയുള്ള ആറ് വ്യത്യസ്ത ഡോസുകൾ അടങ്ങിയ കുത്തിവയ്പ്പ് രൂപത്തിലുള്ള മരുന്നുകൾക്ക് രണ്ട് ആഗോള ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വിദഗ്ധ സമിതി അംഗീകാരം നൽകിയത്. ടൈപ്പ് 2 പ്രമേഹമില്ലാത്ത മുതിർന്നവരിൽ 72 ആഴ്ച കൊണ്ട് 18 ശതമാനം ഭാരം കുറയ്ക്കാൻ ടിർസെപ്‌റ്റൈഡിന് കഴിയുമെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. പ്രമേഹ ബാധിതരിൽ ശരാശരി 12 ശതമാനം ഭാരം കുറയ്ക്കാനും മരുന്നിന് സാധിച്ചു.

Advertisement

എലി ലില്ലിയുടെ മൗഞ്ചാരോ, സെപ്ബൗണ്ട് എന്നീ മരുന്നുകളിലെ പ്രധാന ഘടകമാണ് ടിർസെപാറ്റൈഡ്. ഇതിൽ പ്രമേഹത്തിനുള്ള മരുന്നുകളാണ് മൗഞ്ചാരോ വിഭാഗത്തിൽപ്പെടുന്നത്. സെപ്ബൗണ്ട് എന്നത് ശരീരഭാരം കുറയ്ക്കാൻ വേണ്ടിയുള്ളതുമാണ്. മനുഷ്യ ശരീരത്തിലെ രണ്ട് പ്രധാന ഹോർമോണുകളെ അനുകരിച്ചാണ് ടിർസെപാറ്റൈഡ് പ്രവർത്തിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.മരുന്ന് ശരീരത്തിൽ കുത്തി വയ്ക്കുമ്പോൾ ഇത് റിസപ്റ്ററുകളെ സജീവമാക്കുന്നു. ഇതോടെ പാൻക്രിയാസിൽ ഇൻസുലിൽ ഉൽപ്പാദനം വർദ്ധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മാത്രമല്ല, വിശപ്പ് കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. ഇതോടെ അമിത ഭാരമുള്ളവരിൽ പതിയെ ശരീരഭാരം കുറഞ്ഞുവരുന്നു. മാത്രമല്ല, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവും വളരെ വേഗത്തിൽ കുറയുന്നു
അതായത് മരുന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്ന ഗ്ലൂക്കോൺ എന്ന ഹോർമോണിന്റെ  ശക്തി കുറയ്ക്കുന്നു. താഴ്ന്ന ഗ്ലൂക്കോഗൺ അളവ് കരളിന്റെ ഗ്ലൂക്കോസ് ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ മികച്ച നിയന്ത്രണത്തിന് കാരണമാകുന്നു.Tirzepatide ആമാശയം കാലിയാകുന്നത് മന്ദഗതിയിലാക്കുന്നു, ഇത് ഭക്ഷണത്തിന് ശേഷം രക്തത്തിൽ ഗ്ലൂക്കോസ് കലരുന്നതിൻ്റെ അളവ് കുറയ്ക്കും. ഡയബറ്റിസ് മാനേജ്‌മെന്റിലെ പൊതുവായ വെല്ലുവിളിയായ ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.തലച്ചോറിന്റെ വിശപ്പിന്റെ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ, വിശപ്പും ഭക്ഷണവും കുറയ്ക്കാൻ ടിർസെപാറ്റൈഡിന് കഴിയും, ഇത് ശരീരഭാരം കുറയ്ക്കാൻ സാധ്യതയുണ്ട്.
നിലവിൽ പ്രമേഹ ചികിത്സയ്ക്കായി ടിർസെപാറ്റൈഡ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുകയും വിപണനം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും, ശരീരഭാരം കുറയ്ക്കാനുള്ള അതിന്റെ സാധ്യതയുള്ള അംഗീകാരം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരോഗ്യലോകം. പ്രതിമാസം 15,000 രൂപയായിരിക്കും മരുന്നിന്റെ വില.
എന്നാൽ ഈ മരുന്നുകൾ നിർദ്ദേശിക്കുന്ന രോഗികളെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണമെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്യുന്നു. പാൻക്രിയാറ്റിക് രോഗചരിത്രമുള്ളവർക്കും എൻഡോക്രൈൻ സംവിധാനത്തിന് തകരാറുകൾ ഉള്ളവർക്കും ഛർദ്ദി, ഓക്കാനം പോലുള്ള പ്രശ്‌നങ്ങൾ ഉള്ളവർക്കും ഈ മരുന്നുകൾ നൽകരുതെന്ന് സമിതി പറയുന്നു. രോഗികൾ ആദ്യം ഭക്ഷണക്രമീകരണവും വ്യായാമവും പിന്തുടരാൻ നിർദ്ദേശിക്കണമെന്നും സമിതി നിഷ്‌ക്കർഷിക്കുന്നു. ഇവയ്‌ക്കെല്ലാം ശേഷവും ഭാരം കുറയുന്നില്ലെങ്കിൽ മാത്രമേ ഈ മരുന്നുകൾ ശുപാർശ ചെയ്യാവൂ
ടിർസെപാറ്റൈഡിന്റെ ഉയർന്ന ഡോസ് മരുന്ന് ശരീരത്തിലെത്തിയ ചിലരിൽ ഓക്കാനം, വയറിളക്കം, വയറുവേദന, ഛർദി, മലബന്ധം, തലവേദന, തലകറക്കം എന്നീ പ്രശ്‌നങ്ങളും അനുഭവപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുണ്ട്.സെപ്ബൗണ്ട് കഴിച്ചവരിൽ മുടികൊഴിച്ചിൽ, ഗ്യാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ലക്‌സ് രോഗം തുടങ്ങിയ പ്രശ്‌നങ്ങളും കണ്ടുവരുന്നു. ഗർഭിണികൾ ഈ മരുന്ന് കഴിക്കാൻ പാടുള്ളതല്ല. ഡിപ്രഷൻ, ആത്മഹത്യാ ചിന്തകൾ തുടങ്ങിയ പ്രശ്നങ്ങളുള്ള രോഗികൾക്കും ഈ മരുന്ന് നൽകാൻ പാടില്ല.

Post a Comment

0 Comments