Ticker

6/recent/ticker-posts

വീണ്ടും 55,000 രൂപ; കുതിച്ചുയർന്ന് സ്വർണവില; റെക്കോർഡിലേക്ക്


എറണാകുളം: സംസ്ഥാനത്ത് വീണ്ടും 55,000 രൂപയിലേക്ക് എത്തി സ്വർണ വില. സ്വർണം പവന് ഒറ്റയടിയ്ക്ക് 720 രൂപ വർദ്ധിച്ചതോടെയാണ് വില വീണ്ടും 55,000 എത്തിയത്. 6,875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില.
ഒരു ഗ്രാം സ്വർണത്തിന് 90 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. കഴിഞ്ഞ ദിവസവും സ്വർണ വില വർദ്ധിച്ചിരുന്നു. 240 രൂപയായിരുന്നു ഇന്നലെ സ്വർണത്തിന് വില ഉയർന്നത്. 6,785 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നലത്തെ വില. രണ്ട് ദിവസത്തിനിടെ ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇതാണ് സംസ്ഥാനത്ത് വിലവർദ്ധിക്കുന്നതിന് കാരണം ആയത്. 2472 ഡോളറാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില.

ഈ മാസം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമായിരുന്നു. സ്വർണ വില കുറയുകയോ കൂടുകയോ ചെയ്താൽ പിറ്റേ ദിവസങ്ങളിൽ മാറ്റമില്ലാത്ത അവസ്ഥയും ഉണ്ടായിരുന്നു.

Post a Comment

0 Comments