Ticker

6/recent/ticker-posts

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പ്രധാന പ്രതിയെ ജാർഖണ്ഡിൽ വച്ച് അറസ്റ്റ് ചെയ്ത് സി ബി ഐ


നീറ്റ് യുജി പരീക്ഷ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക അറസ്റ്റുമായി സി ബി ഐ . പ്രധാന പ്രതിയായ അമിത് സിങിനെ ജാർഖണ്ഡിൽ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. പരീക്ഷ പേപ്പർ ക്രമക്കേട് ആസൂത്രണം ചെയ്തതിൽ മുഖ്യ പങ്ക് വഹിച്ചത് ഇയാളാണെന്നാണ് സി ബി ഐ വ്യക്തമാക്കിയത്. നീറ്റ് ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് മറ്റ് പ്രധാന പ്രതികൾ നേരത്തെ അറസ്റിലായിരിന്നു.നീറ്റ് യുജി പരീക്ഷ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക അറസ്റ്റുമായി സി ബി ഐ . പ്രധാന പ്രതിയായ അമിത് സിങിനെ ജാർഖണ്ഡിൽ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. പരീക്ഷ പേപ്പർ ക്രമക്കേട് ആസൂത്രണം ചെയ്തതിൽ മുഖ്യ പങ്ക് വഹിച്ചത് ഇയാളാണെന്നാണ് സി ബി ഐ വ്യക്തമാക്കിയത്. നീറ്റ് ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് മറ്റ് പ്രധാന പ്രതികൾ നേരത്തെ അറസ്റിലായിരിന്നു ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായത് . ഹസാരി ബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്ഷാ സെന്‍റർ സൂപ്രണ്ടിനെയുമടക്കം നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്.നീറ്റ് പരീക്ഷ നടന്ന മെയ് 4 നാലിന് തന്നെ ബീഹാറിൽ നിന്ന് ചോദ്യപേപ്പർ ചോർന്നെന്ന വിവരം പുറത്ത് വന്നിരുന്നു.കേന്ദ്ര സർക്കാർ ഉടനടി കേസ് എടുത്ത് അന്വേഷണം തുടങ്ങിയതോടെ കണ്ണികൾ ഒരോന്നായി പുറത്തു വന്ന് തുടങ്ങി. 13 പേരെയാണ് പൊലീസ് ഒരാഴ്ച്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തത്. നാല് വിദ്യാർത്ഥികളും പ്രധാന ഇടനിലക്കാരും പിടിയിലായി. പരീക്ഷാ തലേന്ന് വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ രഹസ്യകേന്ദ്രത്തിൽ വച്ച് പഠിക്കാനായി കൈമാറിയെന്ന്, അറസ്റ്റിലായ വിദ്യാർത്ഥി അവിനാഷിന്‍റെ മൊഴിയും ഇതോടൊപ്പം പുറത്തു വന്നിരുന്നു

Post a Comment

0 Comments