Ticker

6/recent/ticker-posts

സ്കൂൾ കുട്ടികൾക്കായി സ്പെഷ്യൽ കഞ്ചാവ് മിഠായി ; തൃശ്ശൂരിൽ ഒരാൾ അറസ്റ്റിൽ


തൃശ്ശൂർ : സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് മിഠായി വിൽപ്പന നടത്തിയ ഒരാൾ അറസ്റ്റിൽ. തൃശ്ശൂരിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ രാജു സോങ്കർ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇയാളുടെ കയ്യിൽ നിന്നും സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് വില്പനയ്ക്ക് കൊണ്ടുവന്ന അരക്കിലോ കഞ്ചാവ് മിഠായി പോലീസ് പിടിച്ചെടുത്തു.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായിയുമായി യുപി സ്വദേശി അറസ്റ്റിലായത്.
79 കഞ്ചാവ് മിഠായികളാണ് സ്കൂൾ കുട്ടികൾക്ക് വിൽക്കാനായി ഇയാളുടെ കൈകളിൽ ഉണ്ടായിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തു. ഒല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായികൾ കണ്ടെത്തിയത്

Post a Comment

0 Comments