രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ്. ലോകം കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നാണ് മുകേഷ് അംബാനി നടത്തുന്നത്. ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് വിവാഹം. . വിവാഹ ആഘോഷങ്ങളിൽ എത്തുന്നത് ആരൊക്കെയാണ്?
മുൻ യുകെ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയർ, ബോറിസ് ജോൺസൺ, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി, മുൻ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ, മുൻ സ്വീഡിഷ് പ്രധാനമന്ത്രി കാൾ ബിൽഡ് എന്നിവർ എത്തുമെന്നാണ് സൂചന. രാഷ്ട്രീയ പ്രമുഖർക്കൊപ്പം സാംസങ്
ഖർക്കൊപ്പം സാംസങ് ഇലക്ട്രോണിക്‌സ് ചെയർമാൻ ജെയ് ലീ, മുബദാല എംഡി ഖൽദൂൺ അൽ മുബാറക്, ബിപി സിഇഒ മുറെ ഓച്ചിൻക്ലോസ്, ലോക്ക്ഹീഡ് മാർട്ടിൻ സിഇഒ ജെയിംസ് ടെയ്ക്ലെറ്റ്, എറിക്‌സൺ സിഇഒ ബോർജെ ടെമസ്കെ സിഇഒ, അരാംകോ സിഇഒ അമിൻ നാസർ എന്നിവരും എത്തും. ഒപ്പം, ടാൻസാനിയയുടെ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സൻ, ഐഒസി വൈസ് പ്രസിഡന്റ് ജുവാൻ
...ൻ്റോണിയോ സമരഞ്ച്, ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവേല, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എന്നിവരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടാകും.
കൂടാതെ, ചടങ്ങിൽ എച്ച്പി പ്രസിഡന്റ് എൻറിക് ലോറസ്, എഡിഐഎ ബോർഡ് അംഗം ഖലീൽ മുഹമ്മദ് ഷെരീഫ് ഫൗലത്തി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്‌ടർ ബദർ മുഹമ്മദ് അൽ സാദ്, നോക്കിയ പ്രസിഡന്റ് ടോമി ഉയിറ്റോ, ഗ്ലാക്സോ സ്മിത്ത്‌ക്ലൈൻ സിഇഒ എമ്മ വാംസി, ജിഐസി സിഇഒ ലിം സിഹൗ തുടങ്ങിയവരും പങ്കെടുക്കും.
റിയാലിറ്റി ഷോ താരങ്ങളായ കിം കർദാഷിയാനും ക്ലോ കർദാഷിയാനും ഒപ്പം പ്രശസ്‌ത കലാകാരൻ ജെഫ് കൂൺസ്, മോട്ടിവേഷണൽ കോച്ച് ജെയ് ഷെട്ടി എന്നിവരും വിവാഹത്തിൽ പങ്കെടുക്കും.
ഇന്ത്യയിൽ നിന്ന്, നിരവധി കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഗൗതം അദാനി ഉൾപ്പടെയുള്ള വ്യവസായ പ്രമുഖർ എന്നിവരും പങ്കെടുക്കും. കൂടാതെ ബോളിവുഡ് താരനിരതന്നെ വിവാഹത്തിനെത്തുമെന്നാണ് സൂചന .
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.