Ticker

6/recent/ticker-posts

രാമപുരം പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഈ മാസം എട്ടിനാണ് സിസ്റ്റർ ധ്യാനത്തിനായി ആശ്രമത്തിൽ എത്തിയത്.

കോട്ടയം: വെള്ളിയന്നൂരിൽ കന്യാസ്ത്രീയെ മഠത്തിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിനി ആൻ മരിയ (51) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കാഞ്ഞിരമല ആരാധനമഠത്തിലായിരുന്നു സംഭവം. ഇന്ന് പുലർച്ചെയാണ് ആൻമരിയയെ മരിച്ച നിലയിൽ കണ്ടത്. പുലർച്ചെ ധ്യാനത്തിന് മുന്നോടിയായുള്ള പ്രഭാത പ്രാർത്ഥനയിൽ ആൻമരിയ പങ്കെടുക്കാൻ എത്തിയിരുന്നില്ല. ഇതേ തുടർന്ന് മറ്റ് അംഗങ്ങൾ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു
രാമപുരം പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഈ മാസം എട്ടിനാണ് സിസ്റ്റർ ധ്യാനത്തിനായി ആശ്രമത്തിൽ എത്തിയത്.

Post a Comment

0 Comments