Ticker

6/recent/ticker-posts

ചായ അത്ര നല്ലതല്ലാട്ടോ : ചായ ഒഴിവാക്കി വൈറ്റ് ടീ പതിവാക്കു ; ശരീരത്തിൽ സംഭവിക്കും വൻ മാറ്റങ്ങൾ


ഒരു ദിവസത്തിൽ ഒരു ചായ എങ്കിലും കൂടിക്കാത്തവരായി അപൂർവം ആളുകളെ ഉണ്ടാവൂ. എന്നാൽ ചായ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. അമിതമായി ചായ കുടിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. കൂടാതെ ചായ അമിതമായി തിളപ്പിക്കാൻ പാടില്ല എന്നാണ് റിപ്പോർട്ട്. ചായ കുടിച്ച് ഒരു ദിവസം തുടങ്ങാൻ പറ്റൂ എന്നുള്ളവർക്ക് ഒരു വഴിയുണ്ട്. ചായയ്ക്ക് പകരം നിങ്ങൾ വൈറ്റ് ടീ പതിവാക്കി നോക്കൂ. എന്താണ് വൈറ്റ് ടീ എന്നല്ലേ?കാമെലിയ സിനെൻസിസ് ചെടിയുടെ പുതിയതായി വളർന്ന വരുന്ന മുകുളങ്ങളിൽ നിന്നുള്ള ഇളം ഇലകളിൽ നിന്ന് ഉണ്ടാക്കുന്ന നേരിയ ഓക്സിഡൈസ്ഡ് ചായയാണ് വൈറ്റ് ടീ എന്നത്. ഇതിന്റെ ഗുണങ്ങൾ . വെറ്റ് ടീയിൽ എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) ഉൾപ്പെടുന്നു. ഇത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് അകറ്റുന്നു. ഇതിലൂടെ ശരീരഭാരം കുറയുന്നു.വൈറ്റ് ടീയിൽ നിരവധി ആന്റി ഓക്സിഡന്റുകൾ ഉണ്ട്. ഇത് ശരീരത്തെയും ചർമ്മത്തെയും സംരക്ഷിക്കുന്നു. കാമെലിയ സിനെൻസിസ് ചെടിയുടെ പുതിയതായി വളർന്ന മുകുളങ്ങളിൽ നിന്നുള്ള ഇളം ഇലകളിൽ നിന്ന് ഉണ്ടാക്കുന്ന ചായ ആയതിനാൽ ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
പഠനങ്ങൾ അനുസരിച്ച് വൈറ്റ് ടീ വൻകുടലിലെ ക്യാൻസർ കോശങ്ങൾ വളരുന്നത് തടയാൻ സഹായിക്കുന്നുവെന്നാണ് പറയപ്പെടുന്നത്

Post a Comment

0 Comments