Ticker

6/recent/ticker-posts

കൽപ്പറ്റ:ഇന്നലെ ആരംഭിച്ച, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍ നടത്തുക . അതെ സമയം ഇന്നത്തെ തെരച്ചിലിൽ ക്യാമ്പുകളിൽ നിന്ന് സന്നദ്ധത പ്രകടിപ്പിച്ചവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്രയും ദിവസമായിട്ടും ദുരന്തത്തിൽ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട് എന്നതാണ് യാഥാർഥ്യം . ഇന്നത്തെ തെരച്ചിലിൽ പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് പങ്കെടുക്കുന്നത് . എട്ടുമണിയോടെ തുടങ്ങുന്ന തെരച്ചിലിൽ രാവിലെ ഒന്‍പത് മണിക്കുള്ളിൽ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. തെരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം


കണ്ണൂർ: ഫ്ലാറ്റിന്റെ വില കുറച്ചു കാണിച്ചതിന്റെ പേരിൽ കാവ്യാ മാധവൻ 4 ലക്ഷം പിഴയൊടുക്കണം എന്ന കണ്ണൂർ രെജിസ്ട്രാറിന്റെ വിധിയിൽ നടപടിയുമായി കോടതി. രജിസ്ട്രാറുടെ കണ്ടെത്തൽ തെറ്റാണെന്നും കാവ്യാ മാധവൻ പിഴയടക്കേണ്ടതില്ലെന്നും കണ്ടെത്തി കോടതി . ഇതിനെ തുടർന്ന് ഫ്ളാറ്റിന്റെ വില രേഖകളിൽ കുറച്ചു കാണിച്ചു എന്നതിന്റെ പേരിൽ നടി കാവ്യ മാധവൻ നാലുലക്ഷം രൂപ അധികം അടക്കണമെന്ന കണ്ണൂർ ജില്ലാ രജിസ്ട്രാറുടെ ഉത്തരവ് കണ്ണൂർ ജില്ലാ കോടതി റദ്ദാക്കി.
മലബാർ ബിൽഡേഴ്സിന്റെ ആയിക്കരയിലെ ഫ്ളാറ്റ് വാങ്ങിയത് 31.83 ലക്ഷം രൂപയ്ക്കാണെന്ന കാവ്യയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 73.22 ലക്ഷം രൂപയ്ക്കാണ് ഇടപാട് നടന്നതെന്നായിരുന്നു രജിസ്ട്രാറുടെ കണ്ടെത്തൽ

Post a Comment

0 Comments