Ticker

6/recent/ticker-posts

സിൽക്ക് സ്മിത കടിച്ച ആപ്പിൾ ലേലത്തിൽ പോയത് രണ്ട് ലക്ഷം രൂപയ്ക്കത്രേ..തെന്നിന്ത്യയുടെ മാദക സൗന്ദര്യം


ഒരുകാലത്ത് തെന്നിന്ത്യൻ ആരാധകരെ ത്രസിപ്പിച്ച താരമായിരുന്നു സിൽക്ക് സ്മിത എന്നവിജയലക്ഷ്മി. ആന്ധ്രാപ്രദേശുകാരിയായിരുന്നു താരം. വിവിധ ഭാഷകളിലായി നാനൂറ്റി അൻപതിലധികം കഥാപാത്രങ്ങൾ അവതരിപ്പിച്ച സിൽക്ക്എൺപതുകളിലെ ഇന്ത്യൻ സിനിമാവ്യവസായത്തിന്റെ നിർണായക സാന്നിധ്യമായിരുന്നു.
1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് സ്മിത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു യഥാർത്ഥ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് എട്ടു വയസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചെറുപ്രായത്തിൽ വിവാഹിതയായെങ്കിലും ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ബന്ധം ഉപേക്ഷിച്ച് ചെന്നൈയിലെത്തി. ഒരു നടിയുടെ ടച്ച് അപ് ആർടിസ്റ്റായി സിനിമയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ചു. ആന്റണി ഈസ്റ്റ്മാന്റെ ‘ഇണയെത്തേടി’ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സ്മിത എന്ന പേര് സ്വീകരിച്ചു. എന്നാൽ, ചിത്രം റിലീസ് ചെയ്യാൻ വൈകി. വണ്ടിച്ചക്രമെന്ന തമിഴ് ചിത്രത്തിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ സ്മിത, സിൽക്ക് സ്മിതയായി
Brave India News

 
Home  Entertainment  Cinema
സിൽക്ക് സ്മിത കടിച്ച ആപ്പിൾ ലേലത്തിൽ പോയത് രണ്ട് ലക്ഷം രൂപയ്ക്കത്രേ..തെന്നിന്ത്യയുടെ മാദക സൗന്ദര്യം
by Brave India Desk  Aug 21, 2024, 05:11 pm IST



 
ഒരു കാലത്ത് തെന്നിന്ത്യൻ ആരാധകരെ ത്രസിപ്പിച്ച താരമായിരുന്നു സിൽക്ക് സ്മിത എന്നവിജയലക്ഷ്മി. ആന്ധ്രാപ്രദേശുകാരിയായിരുന്നു താരം. വിവിധ ഭാഷകളിലായി നാനൂറ്റി അൻപതിലധികം കഥാപാത്രങ്ങൾ അവതരിപ്പിച്ച സിൽക്ക്എൺപതുകളിലെ ഇന്ത്യൻ സിനിമാവ്യവസായത്തിന്റെ നിർണായക സാന്നിധ്യമായിരുന്നു.

1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് സ്മിത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു യഥാർത്ഥ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് എട്ടു വയസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചെറുപ്രായത്തിൽ വിവാഹിതയായെങ്കിലും ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ബന്ധം ഉപേക്ഷിച്ച് ചെന്നൈയിലെത്തി. ഒരു നടിയുടെ ടച്ച് അപ് ആർടിസ്റ്റായി സിനിമയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ചു. ആന്റണി ഈസ്റ്റ്മാന്റെ ‘ഇണയെത്തേടി’ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സ്മിത എന്ന പേര് സ്വീകരിച്ചു. എന്നാൽ, ചിത്രം റിലീസ് ചെയ്യാൻ വൈകി. വണ്ടിച്ചക്രമെന്ന തമിഴ് ചിത്രത്തിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ സ്മിത, സിൽക്ക് സ്മിതയായി.

സിൽക്ക് സ്മിതയെക്കുറിച്ചുള്ള പ്രസിദ്ധമായ കഥയാണ് നടി കഴിച്ച ആപ്പിൾ ലേലത്തിന് വെച്ചത്. താരത്തിനോടുള്ള ആരാധകരുടെ ഭ്രാന്തമായ അഭിനിവേശം എത്രത്തോളം വലുതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.ഷോട്ടെടുക്കുന്നതിനിടെ കുറച്ച് സമയം ലഭിച്ചപ്പോൾ സിൽക് സ്മിത ഒരു ആപ്പിൾ കഴിച്ചു. കഴിക്കാൻ തുടങ്ങിയപ്പോഴേക്കും ഷോട്ടിന് വിളിച്ചു. ഇതോടെ കടിച്ച ആപ്പിൾ അവിടെ വെച്ച് നടി പോയി. ഇത് ശ്രദ്ധയിൽ പെട്ട ഒരു വ്യക്തി ഈ ആപ്പിൾ എടുത്തു. സിൽക് സ്മിത കടിച്ച ആപ്പിൾ എന്ന പേരിൽ ഇത് ലേലം ചെയ്യപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ലേലത്തിൽ ലഭിച്ച തുകയെക്കുറിച്ച് പല വാദങ്ങളുമുണ്ട്. രണ്ട് ലക്ഷം രൂപയ്ക്കാണ് ആപ്പിൾ വിറ്റതെന്ന് ചിലർ പറയുന്നു. ചിലർ ഒരു ലക്ഷം രൂപയെന്നും ചിലർ 25,000 രൂപയെന്നും പറയുന്നു. എന്നാൽ 200 രൂപ മാത്രമാണ് ലഭിച്ചതെന്നും വാദമുണ്ട്.

1996 സെപ്റ്റംബർ 23ന് സ്മിത ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു അത്.

Post a Comment

0 Comments