തൃശ്ശൂർ : പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ ഇനി റോബോട്ടിക് പൊടിപൂരവും. കേരളത്തിലെ തന്നെ ആദ്യ റോബോട്ടിക് പാർക്ക് തൃശൂരിൽ നിർമ്മിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. കേരളത്തിൽ നടന്ന ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസിന്റെ സമാപന സമ്മേളനത്തിലാണ് സംസ്ഥാന വ്യവസായ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
റോബോട്ടിക് പാർക്ക് നിർമ്മിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരവധി നിക്ഷേപകർ തങ്ങളെ വന്നു കണ്ടിരുന്നതായി വ്യവസായ മന്ത്രി അറിയിച്ചു. കേരളത്തിന്റെ വളർച്ച വളരെ മുതൽക്കൂട്ടാവുന്ന തീരുമാനമായിരിക്കും ഇത്. അതിനാൽ തന്നെ ഈ നിക്ഷേപകർക്ക് ആവശ്യമായ ഇൻസെന്റീവുകളും മറ്റു പിന്തുണയും വ്യവസായ വകുപ്പ് നൽകുമെന്നും മന്ത്രി പി രാജീവ് ഉറപ്പുനൽകി.
തൃശ്ശൂരിൽ റോബോട്ടിക് പാർക്ക് നിർമ്മിക്കുന്നതിനായി 10 ഏക്കർ ഭൂമിയാണ് ആവശ്യമായി ഉള്ളത്. നിയമ സാധ്യതയുള്ള 10 ഏക്കർ ഭൂമി കൈവശമുള്ളവർ വ്യവസായ പാർക്കിനായി അപേക്ഷ നൽകിയാൽ പദ്ധതി ലഭ്യമാക്കുമെന്നും പി രാജീവ് അറിയിച്ചു. മൂന്നു കോടി രൂപയുടെ സാമ്പത്തിക സഹായം അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ തന്നെ നൽകുന്നതായിരിക്കും. റോബോട്ടിക്സ് പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ മുൻഗണനാ വിഭാഗത്തിൽ പെട്ടത് കൊണ്ട് മറ്റ് സബ്സിഡികളും ലഭിക്കുമെന്ന് വ്യവസായ മന്ത്രി അറിയിച്ചു
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.