Ticker

6/recent/ticker-posts

സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്; വാർത്താ കുറിപ്പിറക്കി പാർട്ടി


ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിൽ തുടരുകയാണെന്ന് പാർട്ടി കുറിപ്പ് . യെച്ചൂരി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന
കടുത്ത ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഓഗസ്റ്റ് 19 നാണ് അദ്ദേഹത്തെ മെഡിക്കൽ ഫെസിലിറ്റിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, രോഗത്തിൻ്റെ കൃത്യമായ സ്വഭാവം ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റിയതായി എയിംസ് വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.

Post a Comment

0 Comments