Ticker

6/recent/ticker-posts

ശശി തരൂരിന് കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമാകുന്നു; പാർട്ടി മാറിയേക്കാം എന്ന് അഭ്യൂഹങ്ങൾ


ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ നേതൃത്വവുമായുള്ള ശശി തരൂരിന്റെ ഭിന്നത രൂക്ഷമാകുന്നതായി സൂചന. രാഹുല്‍ ഗാന്ധിയുമായി ശശി തരൂരിനുള്ള ബന്ധം വളരെയധികം മോശമായ അവസ്ഥയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി തരൂര്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ക്കാണാനായി അപ്പോയിന്‍മെന്റിന് ശ്രമിക്കുന്നുവെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഗാന്ധി തയ്യാറാകുന്നില്ല. ഇത് ശശി തരൂരിനെ വലിയ രീതിയിൽ വിഷമിപ്പിച്ചുവെന്നും, പാർട്ടിയുമായി അദ്ദേഹം മാനസികമായി അകന്നുവെന്നുമാണ് പുറത്ത് വരുന്ന സൂചനകൾ.
ഡല്‍ഹിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം എംപിമാരുടെ സത്യപ്രതിജ്ഞാ വേളയില്‍ തരൂര്‍ വിദേശയാത്രയ്ക്ക് പോയതും കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും ഇഷ്ടപെട്ടിട്ടില്ലെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം .ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തരൂരിന്റെ പ്രചരണത്തിന് രാഹുല്‍ ഗാന്ധി എത്താത്തതും ശ്രദ്ധേയമായിരുന്നു.
ഈ സാഹചര്യത്തിലാണ് ശശി തരൂർ പാർട്ടി മാറിയേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ശശി തരൂർ, പാർട്ടി മാറുന്നുണ്ടെങ്കിൽ അത് ബി ജെ പി യിലേക്ക് തന്നെയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ശശി തരൂരോ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോ ഇനിയും തയ്യാറായിട്ടില്ല. തരൂരിന്റെ ബിജെപിയിലേക്കുള്ള ചുവട് മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും ഒപ്പം സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍മാരുടേയും യോഗം നടന്നിരുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

Post a Comment

0 Comments