കൂരാച്ചുണ്ട് ശങ്കരവയലില്‍ ഇന്ന് സന്ധ്യയോടെ വീട്ടുമുറ്റത്തെ ഉദ്ദേശം 50 അടി താഴ്ചയുള്ള കിണറില്‍ വീണ മഞ്ഞുമ്മല്‍ ചന്ദ്രന്‍(65)നെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.
കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് വിവരം ലഭിച്ചതിനെതുടര്‍ന്ന് അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെ നേതൃത്ത്വത്തില്‍ ഫയര്‍ &റെസ്ക്യൂ ഓഫീസ്സന്‍ എം മനോജ് ചെയര്‍നോട്ടില്‍ പടവുകളില്ലാത്ത കിണറ്റിലിറങ്ങി ചന്ദ്രനെ റെസ്ക്യൂനെറ്റില്‍ പുറത്തെടുത്തു.സേനയുടെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചു.
രക്ഷാദൗത്യത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ പി കെ സിജീഷ്, കെ പി വിപിന്‍,ഹൃദിന്‍,പി പി രജീഷ് പി സജിത്ത് ഹോംഗാര്‍ഡ് എ സി അജീഷും കൂരാച്ചുണ്ട് പോലീസ് സംഘവും പങ്കാളികളായി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.