Ticker

6/recent/ticker-posts

തിരുവമ്പാടിയിൽ എ എം ആർ (ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ്) ബോധവൽക്കരണ വാരാചരണം തുടങ്ങി


തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിംഗ് സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണം തുടങ്ങി.

ശരിയായ ആൻറിബയോട്ടിക് ഉപയോഗം, ആൻറിബയോട്ടിക് രഹിത ഭക്ഷണവും വെള്ളവും ലഭ്യത, കാലഹരണപ്പെട്ട ആൻറിബയോട്ടിക്കുകൾ സുരക്ഷിതമായി നീക്കംചെയ്യൽ, ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളിൽ അവബോധം വളർത്തുന്നതിനായാണ് ബോധവൽക്കരണ വാരാചരണം നടത്തുന്നത്.

  
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ എ എം ആർ ബോധവൽക്കരണ കോർണർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ആന്റിബയോട്ടിക് മരുന്നുകൾ നീല കവറിൽ രോഗികൾക്ക് നൽകുന്നതിൻ്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ നിർവഹിച്ചു, വാർഡ് മെമ്പർ കെ എം മുഹമ്മദലി സംസാരിച്ചു,

 'ആൻ്റിബയോട്ടിക് സാക്ഷരത' എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, നഴ്സിംഗ് ഓഫീസർ ഷീജ ഇ ജി, മിനി വി എം, ലിസ നഴ്സിങ് സ്ക്കൂൾ ട്യൂട്ടർ ജോബ്സി, ഫാർമസിസ്റ്റ് കമറുന്നിസ എന്നിവർ ക്ലാസ് എടുത്തു.

ബോധവൽക്കരണ വാരാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ്, സെൽഫി കോർണർ, നീല കവർ ക്യാമ്പയിൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആരോഗ്യ പ്രവർത്തകർ , ആശ പ്രവർത്തകർ, വിദ്യാർത്ഥികൾ, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments