Ticker

6/recent/ticker-posts

യൂസേഴ്സ് ഫീ ഒഴിവാക്കണം: വ്യാപാരികൾ നിവേദനം നൽകി


കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തിലെ വ്യാപാരികളിൽനിന്ന്‌ ഹരിതകർമസേന പ്ലാസ്റ്റിക് നിർമാർജനത്തിന്റെപേരിൽ ഈടാക്കുന്ന യൂസേഴ്സ് ഫീ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് പി. പ്രേമൻ നിവേദനം നൽകി.

ദേശീയപാതയോരത്തും അങ്ങാടികളിലും അനധികൃതമായി കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

വ്യാപാരികൾ ഉയർത്തിയ പ്രശ്നങ്ങൾ ന്യായമാണെന്നും പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും പ്രസിഡന്റ് ഉറപ്പുനൽകി. മുക്കം യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബർ, എം.ടി. അസ്‌ലം, സുനോജ്, കെ.കെ. മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments