Ticker

6/recent/ticker-posts

നടൻ മേഘനാഥൻ അന്തരിച്ചു


കോഴിക്കോട്: മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 60 വയസായിരുന്നു.

നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. 1983 ൽ പുറത്തിറങ്ങിയ ചിത്രമായ അസ്ത്രമാണ് ആദ്യ ചിത്രം. പിന്നീട് പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും തുടങ്ങി 500 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടൻ സണ്ണി, ഈ പുഴയും കടന്ന് സിനിമയിലെ രഘു തുടങ്ങിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്‌ത മേഘനാഥൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്കാരം പാലക്കാട് ഷൊർണൂരിലെ വീട്ടിൽ നടക്കും. 

ഭാര്യ സുസ്‌മിത, മകൾ പാർവതി.

Post a Comment

0 Comments