Ticker

6/recent/ticker-posts

വാർഡ് വിഭജനം: തിരുവമ്പാടിയിൽ യു.ഡി.എഫ്. പ്രതിഷേധം


തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് വാർഡ് വിഭജനത്തിലെ അപാകം എത്രയുംവേഗം പരിഹരിച്ച് അതിർത്തി പുനർനിർണയിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

സെക്രട്ടറി തത്പരകക്ഷികളുടെ സ്വാധീനത്തിനുവഴങ്ങി രാഷ്ട്രീയ അതിർത്തി വിഭജനമാണ് നടത്തിയിരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനംചെയ്തു. മുന്നണി ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷനായി.

മനോജ് വാഴപ്പറമ്പിൽ, മോയിൻ കാവുങ്കൽ, ഷിനോയ് അടക്കാപ്പാറ, ഷിജു ചെമ്പനാനി, ഷൗക്കത്ത് കൊല്ലളത്തിൽ, ജിതിൻ പല്ലാട്ട്, രാജു അമ്പലത്തിങ്കൽ, ലിസി അബ്രഹാം, അസ്കർ ചെറിയമ്പലം, ഹനീഫ ആച്ചപറമ്പിൽ, ടോമി കൊന്നക്കൽ, ടി.എൻ. സുരേഷ്, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments