Ticker

6/recent/ticker-posts

കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി പരാതി


തിരുവമ്പാടി : ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ മൂന്നാഴ്ചമുൻപ് കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി ആക്ഷേപം. മരക്കാട്ടുപുറം ചാലിൽതൊടിക ബാബുവാണ് പരാതിക്കാരൻ. ഗ്രാമപ്പഞ്ചായത്ത് ഡിസ്പെൻസറിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യപരിശോധനയ്ക്കെത്തിയത്. ഗുളികയുടെ സ്ട്രിപ്പിൽ 2014 ഒക്ടോബർ മാസമാണ് കാലാവധി തീയതി രേഖപ്പെടുത്തിയിരിക്കുന്നത്.

മുൻകൂട്ടി പരിശോധന നടത്താൻ മുതിരാതെ നിരുത്തരവാദിത്വം കാണിച്ച ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ)ക്ക് പരാതി നൽകി.

അതേസമയം, ഈ തീയതിയിൽ ഡോക്ടർമാരോ മരുന്നു നൽകാൻ ചുമതലയുണ്ടായിരുന്ന ഡിസ്പെൻസറോ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും കാലാവധി കഴിഞ്ഞ ഗുളികകൾ ഉടൻ മാറ്റിവെക്കുകയാണ് പതിവെന്നും പരാതി സംബന്ധിച്ച് അന്വേഷിക്കുമെന്നും ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സീമ അറിയിച്ചു.

ആക്ഷേപങ്ങളൊന്നുമില്ലാതെ വളരെ കാര്യക്ഷമമായി മുന്നോട്ടുപോകുന്ന ഡിസ്പെൻസറിയാണിതെന്നും പരാതി പരിശോധിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ റംല ചോലക്കൽ പറഞ്ഞു.

Post a Comment

0 Comments