Ticker

6/recent/ticker-posts

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് കലാശക്കൊട്ട്


കോഴിക്കോട്: കലാ കൗമാരം ആടിത്തിമർത്ത രാപ്പകലുകൾക്കൊടുവിൽ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് കലാശ ക്കൊട്ട്. കിരീടത്തിനായുള്ള പോരാട്ട ആവേ ശം വേദികളിലും പ്രകടമായ നാലാം ദിനത്തി ൽ കഴിഞ്ഞ ദിവസത്തെ 'നേരംവൈകൽ കലാ പരിപാടികൾക്കും' ഒരു പരിധിവരെ ശമനമു ണ്ടായി.

മത്സരാർഥികൾ സമയത്തെത്തിയില്ലെങ്കിൽ പ ങ്കെടുക്കാൻ അനുവദിക്കില്ലെന്ന കർശന മുന്ന റിയിപ്പ് മൈക്കുകളിലൂടെ എത്തിയതോടെ ഒരു വിധം മത്സരസമയം ക്രമീകരിക്കാനായി. ഒപ്പം സംഘാടകരും അവസരത്തിനൊത്ത് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ വട്ടപ്പാട്ടും ഒപ്പനയും അർധരാത്രി വരെ നീണ്ടതായിരുന്നു സമയക്ര മം കർശനമായി പാലിക്കാൻ സംഘാടകരെ നി ർബന്ധിതരാക്കിയത്. ഇന്നലെ പ്രധാന വേദിക ളിൽ നടന്ന സംഘനൃത്തത്തിനും മോഹിനിയാ ട്ടത്തിനും ചാക്യാർകൂത്തിനും നാടോടി നൃത്ത ത്തിനും കാണികൾ ഏറെയുണ്ടായിരുന്നു.

പൂരക്കളിയും മിമിക്രിയും ചവിട്ടുനാടകവും ആ സ്വാദകശ്രദ്ധ പിടിച്ചുപറ്റി. അവസാനദിനമായ ഇന്ന് അറബനമുട്ട്, നാടകം, ഭരതനാട്യം, കഥ കളി, പരിചമുട്ട് എന്നിവ അരങ്ങേറും. ആദ്യദി നം മുതൽ മുന്നേറുന്ന കോഴിക്കോട് സിറ്റി ത ന്നെയാണ് ഇന്നലെയും മികച്ച പ്രകടനവുമാ യി വിജയയാത്ര തുടർന്നത്.

സ്‌കൂളുകളിൽ സിൽവർ ഹിൽസും കരുത്തു കാണിക്കുന്നു. പതിവുപോലെ മലബാർ ക്രി സ്‌ത്യൻ കോളജിലെ ഒന്നാം വേദിയും ബിഇ എം സ്‌കൂളിലെ രണ്ടാം വേദിയും ഇന്നലെയും കാണികളെകൊണ്ടു നിറഞ്ഞു. കഴിഞ്ഞ ദിവ സത്തേതിൽ നിന്നും വ്യത്യസ്‌തമായി നാടക വേദിയും സജീവമായി.

Post a Comment

0 Comments