Ticker

6/recent/ticker-posts

കണ്ണോത്ത് പള്ളിയിൽ തിരുനാൾ നാളെ തുടങ്ങും


കോടഞ്ചേരി : കണ്ണോത്ത് സെയ്ൻറ്് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഞായറാഴ്ച വൈകീട്ട് 4.15-ന് വികാരി ഫാ. അഗസ്റ്റിൻ ആലുങ്കൽ കൊടിയുയർത്തും. 

തുടർന്ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. തിങ്കൾമുതൽ ശനിവരെ വൈകീട്ട് 4.30-ന് വിശുദ്ധ കുർബാന. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കളപ്പുറം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം.

ശനിയാഴ്ച വൈകീട്ട് തിരുനാൾ കുർബാന, ടൗൺ പന്തലിലേക്ക് പ്രദക്ഷിണം, വാദ്യമേളങ്ങൾ. ഞായറാഴ്ച രാവിലെ പത്തുമണിക്ക് തിരുനാൾ കുർബാന, പ്രദക്ഷിണം, സ്നേഹവിരുന്ന്.

Post a Comment

0 Comments