Ticker

6/recent/ticker-posts

പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ തോക്കുകൾ തിരികെ ലഭിക്കാതെ കർഷകർ വലയുന്നു


തിരുവമ്പാടി: വയനാട് പാർലമെൻ്റ് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ തോക്കുകൾ തിരികെ ലഭിക്കാതെ കർഷകർ വലയുന്നു. നട്ടു വള ർത്തിയ വിളകൾ കാട്ടുപന്നികൾ നശിപ്പിക്കുന്ന ത് നോക്കിനിൽക്കേണ്ട ദുരവസ്ഥയിലാണ് കർ ഷകർ. ജില്ലയിൽ തന്നെ ഒട്ടനവധി കർഷകരു ടെ തോക്കുകളാണ് വിവിധ സ്റ്റേഷനുകളിൽ ഈ കാരണത്താൽ കുടുങ്ങിക്കിടക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഒക്ടോ ബർ പകുതിയോടുകൂടി പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ തോക്കുകൾ പെരുമാറ്റച്ചട്ടം പി ൻവലിച്ചിട്ടും ഇവർക്ക് തിരികെ ലഭിച്ചില്ല. എത്ര യും വേഗം കർഷകർക്ക് അവരുടെ തോക്ക് തി രികെ ലഭിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ മനോജ് വാഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്ക ബ്, ബ്ലോക്ക് പ്രസിഡൻ്റ് ജോബി ഇലന്തൂർ, ടി. ജെ. കുര്യാച്ചൻ, ബിന്ദു ജോൺസൺ, ഷിജു ചെമ്പനാനി, മില്ലി മോഹൻ, റോബർട്ട് നെല്ലി ക്ക തെരുവിൽ, ലിസി മാളിയേക്കൽ, മേഴ്സി പുളിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments