Ticker

6/recent/ticker-posts

ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന് വിജയം


തൃശൂർ: ചേലക്കര ഉപതെരഞ്ഞെടു പ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു. ആർ. പ്രദീപിന് വിജയം. 28 വർഷമായി തുടർച്ചയായി ചെങ്കോടി പാറിച്ച മണ്ഡലം ഇത്തവണയും ഇടതുപക്ഷ ത്തിനെ കൈവിട്ടില്ല. 12122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപിന്റെ വിജയം.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ കൃത്യമായി ലീഡ് നിലനിർത്തിയാണ് പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടിൽ 1890 വോട്ടുകളുടെ ലീ ഡ് സ്വന്തമാക്കിയ പ്രദീപ് ഓരോ റൗ ണ്ടിലും ലീഡുയർത്തി. ഒരു ഘട്ടത്തിൽ പ്പോലും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല.

വരവൂർ, ദേശംമഗലം, വള്ളത്തോൾ നഗർ, പാഞ്ഞാൾ പഞ്ചായത്തുകളിലാണ് ആദ്യ റൗണ്ടുകളിൽ വോട്ടെണ്ണിയത്. എൽഡിഎഫിന് ശക്തമായ സ്വാധീനമുള്ള മേഖലകളായതിനാൽ ലീഡ് പരമാവധി കുറക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷിച്ചത്. എന്നാൽ, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ
യുഡിഎഫിന് സാധിച്ചില്ല. എല്ലാ മേഖലകളിലും ഇടതുക്യാമ്പ് പ്ര തീക്ഷിച്ചതുപോലെ യു.ആർ പ്രദീപ് വോട്ടുകൾ സമാഹരിച്ചു.

Post a Comment

0 Comments