Ticker

6/recent/ticker-posts

ഹർത്താൽ ദിനത്തിൽ യാത്രക്കാരനെ കൈയേറ്റം ചെയ്ത സംഭവം: ഏഴു നേതാക്കൾക്കെതിരേ കേസെടുത്തു


മുക്കം : ഹർത്താൽ ദിനത്തിൽ യാത്രക്കാരനായ ആർ.എഫ്.ഒ.യെ കെ.എസ്.ആർ.ടി.സി. ബസിൽ നിന്നിറക്കി കൈയേറ്റംചെയ്ത സംഭവത്തിൽ നഗരസഭാ കൗൺസിലർ ഉൾപ്പെടെ ഏഴു കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരേ മുക്കം പോലീസ് കേസെടുത്തു.

മുക്കം നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി, യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡൻറ്് ലെറിൻ റാഹത്ത്, സിയാദലി, നിഷാദ് വീച്ചി, നിഷാബ് മുല്ലോളി, സുഭാഷ് തേവർ കണ്ടിയിൽ, ജുനൈദ് പാണ്ടികശാല എന്നിവരുടെപേരിലാണ്‌ കേസെടുത്തത്. മൂന്നാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും കാരശ്ശേരി സ്വദേശിയുമായ പി. അബ്ദുൽ ജലീൽ നൽകിയ പരാതിയിലാണ് നടപടി.

ചേവായൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് കഴിഞ്ഞ 17-ന് ജില്ലയിൽ കോൺഗ്രസ് ആഹ്വാനംചെയ്ത ഹർത്താലിനിടെ മുക്കം ബസ്‌സ്റ്റാൻഡിലായിരുന്നു കേസിനാസ്പദമായ സംഭവം.

ജോലിയാവശ്യാർത്ഥം മൂന്നാറിലേക്ക് പോകാനായാണ് ജലീൽ മുക്കത്തുനിന്ന് കെ.എസ്.ആർ.ടി. ബസിൽ കയറിയത്. യാത്ര പുറപ്പെടാനായപ്പോൾ ഹർത്താൽ അനുകൂലികളെത്തി ബസ് തടയുകയും കൊടി കെട്ടിയ വടികൊണ്ട് യാത്രക്കാരെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ ജലീൽ ഫോണിൽ പകർത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് ബസിൽനിന്ന് പിടിച്ചിറക്കി കൈയേറ്റം ചെയ്തതെന്നാണ് പരാതി.

Post a Comment

0 Comments