Ticker

6/recent/ticker-posts

കെഎസ്‌ഇബി സേവനങ്ങൾ: അപേക്ഷ ഇനി മുതൽ ഓണ്‍ലൈനില്‍ നൽകണം


പുതിയ കണക്ഷൻ ഉള്‍പ്പെടെ കെഎസ്‌ഇബിയുടെ എല്ലാ സേവനങ്ങള്‍ക്കുമുള്ള അപേക്ഷ ഡിസംബർ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ആക്കും. നിലവില്‍ ഓണ്‍ലൈൻ സേവനങ്ങള്‍ ലഭ്യമാകുന്ന വെബ്സൈറ്റായ wss.kseb.inല്‍ ആയിരിക്കും അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. ക്രമക്കേടുകള്‍ ഒഴിവാക്കാനാണ് അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്.

അപേക്ഷ ലഭിച്ചു രണ്ടുദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റ് വിവരങ്ങള്‍ നല്‍കണം. മുൻഗണനാ ക്രമം കർശനമായി നടപ്പിലാക്കണമെന്ന് ചെയർമാൻ നിർദ്ദേശിച്ചു. സേവനം ലഭ്യമാകുമെന്ന സന്ദേശവും സീനിയോറിറ്റി നമ്ബറും അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്കും വാട്ട്സ് ആപ്പ് വഴിയും എസ്‌എംഎസ് ആയും ലഭ്യമാകും. അപേക്ഷ സംബന്ധിച്ച വിവരങ്ങളും തല്‍സമയം വെബ്സൈറ്റില്‍ അറിയാൻ സാധിക്കും.

വിതരണ വിഭാഗം ഡയറക്ടറുടെ കീഴില്‍ പരാതി പരിഹാരം, ഓണ്‍ലൈൻ അപേക്ഷകള്‍, പണമടയ്ക്കല്‍ തുടങ്ങിയ സേവനങ്ങളില്‍ സഹായിക്കാൻ കസ്റ്റമർ കെയർ സെല്ലും ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ആയിരിക്കും കസ്റ്റമർ കെയർ സെൻററുകള്‍ തുടങ്ങുക.

Post a Comment

0 Comments