Ticker

6/recent/ticker-posts

ഇന്ദിരാഗാന്ധി ജന്മദിനം ആഘോഷിച്ചു


തിരുവമ്പാടി:
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശ്യയ അദ്ധ്യക്ഷയും ഒന്നര പതിറ്റാണ്ട് കാലത്തോളം ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ശ്രിമതി ഇന്ദിരാ ഗാന്ധിയുടെ നൂറ്റി ഏഴാമത് ജന്മദിനം ദേശീയ ഉദ്ഗ്രഥന ദിനമായി ആഘോഷിച്ചു. തിരുവമ്പാടി പ്രിയദർശനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുസ്മരണ പ്രഭാഷണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ച അനുസ്മ‌രണ ചടങ്ങ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, ഗ്രാമ പഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന:സെക്രട്ടറിമാരായ ഹനിഫ ആച്ചപറമ്പിൽ രാമചന്ദ്രൻ കരിമ്പിൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ ജിതിൻ പല്ലാട്ട്, മറിയാമ്മ ബാബു,ഗിരീഷ് കുമാർ, ടി.എൻ സുരേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമൽ ടി. ജയിംസ്, ഷൈനി ബെന്നി, എ.കെ മുഹമ്മദ്, ബഷീർ വടക്കേത്തറ, അജിത പാറപ്പുറത്ത്, റോയി മായാനി, പുരുഷൻനെല്ലിമൂട്ടിൽ, ബിനു പുതുപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments