തിരുവമ്പാടി ∙ ഓമശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പൂർണമായി ഗതാഗതം തടഞ്ഞതിനെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ വൈകിട്ടാണ് തോട്ടത്തിൻകടവ് പാലത്തിന് സമീപം റോഡിൽ മെറ്റൽ ഇട്ട് പൂർണമായി ഗതാഗതം തടഞ്ഞത്. ഇതോടെ രണ്ട് ഭാഗത്ത് നിന്ന് എത്തിയ വാഹനയാത്രക്കാർ പ്രതിഷേധം ഉയർത്തി. റോഡ് തടഞ്ഞതോടെ അഗസ്ത്യൻമൂഴി വഴി ഓമശ്ശേരിയിൽ എത്തേണ്ട അവസ്ഥയായി.
മുക്കം –തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിന് തുറന്നു കൊടുത്തു.കഴിഞ്ഞ 10 മാസമായി തുടരുന്ന തിരുവമ്പാടി – ഓമശ്ശേരി റോഡ് നവീകരണം ഇഴഞ്ഞു മുന്നോട്ടുപോകുന്ന അവസ്ഥയാണ്. Pl
ഇടയ്ക്ക് കുറെ കാലം പ്രവൃത്തി നിർത്തിവയ്ക്കും, പിന്നെ തുടരും എന്നതാണ് അവസ്ഥ. ഏറെ തിരക്കുള്ള റോഡിലെ ഗതാഗതം പോക്കറ്റ് റോഡുകളിലേക്ക് തിരിച്ചുവിടുന്നത് ഗതാഗത തടസ്സത്തിനും അപകടത്തിനും കാരണമാകുന്നു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.