Ticker

6/recent/ticker-posts

നാളികേരത്തിന് വീണ്ടും വിലക്കയറ്റം


നാളികേര വില സർവകാല റെക്കോർഡിലേക്ക്‌ ഉയർന്നതോടെ മില്ലുകാർ കൂടിയ വില നൽകി കൊപ്ര സംഭരിക്കാൻ ഉത്സാഹിച്ചു. വ്യവസായികൾ വിപണികളിൽ കാണിച്ച താൽപര്യത്തിൽ കൊപ്ര ക്വിന്റലിന്‌ 14,200ലേക്ക്‌ കയറി, കൊച്ചിയിൽ വെളിച്ചെണ്ണ 200 രൂപയുടെ മികവിൽ 21,100 രൂപയായി, കോഴിക്കോട്‌ എണ്ണ 24,200 രൂപയിലാണ്‌ വ്യാപാരം നടന്നത്‌.

തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വില വർധിച്ചു. ദക്ഷിണേന്ത്യൻ വിപണികളിൽ ഇന്ന്‌ പച്ചത്തേങ്ങ വിലയും ഉയർന്ന തലത്തിലാണ്‌ ഇടപാടുകൾ നടന്നത്‌. വിപണിയിലെ ഉണർവ്‌ കണ്ട്‌ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ്‌ പുരോഗമിക്കുന്നു. 


കുരുമുളക്‌ വില ഇന്നും ഇന്നലെയുമായി ക്വിന്റലിന്‌ 800 രൂപ ഇടിഞ്ഞത്‌ ഉൽപാദകമേഖലയെ ഞെട്ടിച്ചു. കർഷകർ ചരക്കുനീക്കം കുറച്ച്‌ വിലത്തകർച്ചയുടെ ആക്കം അൽപം പിടിച്ചുനിർത്താൻ ശ്രമം നടത്തി. ഇന്നലെ 43 ടൺ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ വന്ന സ്ഥാനത്ത്‌ ഇന്നു വരവ്‌ 26 ടണ്ണിൽ ഒതുങ്ങി. 

സീസൺ ആരംഭിക്കാൻ ഇനിയും കാത്തിരിക്കണമെന്ന നിലയ്‌ക്ക്‌ വിപണി കരുത്ത്‌ തിരിച്ചു പിടിക്കുമെന്ന നിഗനമത്തിലാണ്‌ ഉൽപാദകർ. അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില 62,400 രൂപ.

Post a Comment

0 Comments