Ticker

6/recent/ticker-posts

രുചിച്ചു നോക്കിയുള്ള ഐസ് പാക്കിങ്ങ്:രാത്രിയിൽ സാധനങ്ങൾ മാറ്റാൻ ശ്രമിച്ചയാളെ പോലീസിൽ ഏല്പിച്ചു


എളേറ്റിൽ: എളേറ്റിൽ വട്ടോളി - ഇയ്യാട് റോഡിൽ പ്രവർത്തിക്കുന്ന "ഐസ് - മി" ഐസ് നിർമ്മാണ യൂണിറ്റിൽ പാക്കിങ്ങിനെടുക്കുന്ന ഐസുകൾ രുചിച്ചു നോക്കി പാക്കിങ്ങ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ തുടർ നടപടി ഭയന്ന് രാത്രിയിൽ കാറിൽ സാധനങ്ങൾ മാറ്റാൻ ശ്രമിച്ചയാളെ നാട്ടുകാർ ഇടപെട്ട് കൊടുവള്ളി പോലീസിൽ ഏല്പിച്ചു.

ചൊവ്വാഴ്ച രാത്രിയിൽ ആണ് സംഭവം. കുട്ടികൾക്ക് വേണ്ടി ഐസ് വാങ്ങാൻ എത്തിയ മങ്ങാട് സ്വദേശിയാണ് സജിത്ത് ആണ് സംഭവം കണ്ടപ്പോൾ വീഡിയോ പകർത്തിയത്. ഈ വീഡിയോ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതോടെയാണ് ഐസ് യൂണിറ്റ് ഉടമ രാത്രിയിൽ തന്നെ സാധനങ്ങൾ കടയിൽ നിന്നും മാറ്റാൻ ശ്രമിച്ചത്.

ഇതോടെ സജിത്തും, നാട്ടുകാരും ഇദ്ദേഹത്തോട് കാര്യങ്ങൾ ചോദിച്ചപ്പോൾ "അത് ഞാൻ എന്റെ വീട്ടിലേക്ക് വേണ്ടി ഉണ്ടക്കാക്കിയതാണെന്ന്" പറഞ്ഞു കാറിൽ കയറ്റിയ സാധനങ്ങളുമായി പോകാനൊരുങ്ങിയതോടെ കാർ തടഞ്ഞു കൊടുവള്ളി പോലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് കൊടുവള്ളി പോലീസെത്തി കാറിൽ കയറ്റിയ സാധങ്ങൾ എല്ലാം തിരികെ കടക്കുള്ളിൽ തിരികെ വെപ്പിക്കുകയും, കാർ കസ്റ്റഡിയിൽ എടുക്കുകയും, കട സീൽ ചെയ്യുകയും ചെയ്തു.തുടർ നടപടികൾക്കായി പോലീസ് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങൾ പടരുന്ന ഈ സാഹചര്യത്തിൽ വീഡിയോയിൽ കണ്ട പ്രവർത്തി നാട്ടുകാരിൽ ഞെട്ടലുളവാക്കി. ഇത്തരം പ്രവർത്തി ചെയ്ത സ്ഥാപനത്തിനെതിരെ ശക്തമായ നടപടി പഞ്ചായത്,ആരോഗ്യ വകുപ്പുകളുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments