Ticker

6/recent/ticker-posts

തുരങ്കപാതയ്ക്കെതിരേ വാഹനപ്രചാരണം നടത്തും


പുതുപ്പാടി : അതീവ പരിസ്ഥിതിലോല പ്രദേശമെന്ന് മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നൽകിയ പശ്ചിമഘട്ട മലനിരയിൽ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമിക്കുന്നതിനെതിരേ വാഹനപ്രചാരണം നടത്താൻ ഈങ്ങാപ്പുഴയിൽ ചേർന്ന തുരങ്കപാതവിരുദ്ധ ജനകീയസമിതി തീരുമാനിച്ചു.

കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോരമേഖലകളിൽ ഡിസംബർ 12 മുതൽ 16 വരെയാണ് പ്രചാരണം നടത്തുക.

തുരങ്കപാതയ്ക്കെതിരെ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് പരാതിസമർപ്പിക്കാനും യോഗം തീരുമാനിച്ചു. സാം പി. മാത്യു അധ്യക്ഷനായി. ഗോകുൽദാസ്, ഉസ്മാൻ ചാത്തംചിറ, കെ.എം. ജോൺ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments