Ticker

6/recent/ticker-posts

ദേശീയപാതയിലെ രാത്രിയാത്രാ വിലക്ക്: പ്രിയങ്ക ഗാന്ധി ഇടപെടുമെന്ന പ്രതീക്ഷയിൽ വയനാടൻ ജനത


ദേശീയപാത 766ൽ കർണാടകയിലെ ബന്ദിപ്പുർ വനഭാഗത്ത് പതിറ്റാണ്ടിലധികമായി തുടരുന്ന രാത്രിയാത്രാവിലക്ക് നീക്കാൻ എം പി എന്ന നിലയിൽ പ്രിയങ്ക ഗാന്ധിയുടെ ശക്ത മായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ വയനാടൻ ജനത. രാത്രിയാത്രവിലക്കുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ തുട രുകയാണ്. വിലക്ക് നീക്കുന്നതിൽ യോജിപ്പാ ണെന്നു കർണാടക സർക്കാർ സുപ്രീംകോട തിയിൽ ബോധിപ്പിച്ചാൽ സാഹചര്യം മാറും. രാപകൽ വ്യത്യാസമില്ലാതെ ദേശീയപാതയി ൽ വാഹന ഗതാഗതം സാധ്യമാകും.

നിലവിൽ കോൺഗ്രസ് ഭരണത്തിലാണ് കർ ണാടക. 2024 പൊതുതെരഞ്ഞെടുപ്പിൽ രാഹു ൽ ഗാന്ധിയും പിന്നീട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചപ്പോൾ പ്രചാരണ ത്തിന് എത്തിയ കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ യാത്രിയാത്രാ നിരോധന വിഷയത്തിൽ കേരളത്തിനു സഹായകമായ നിലപാട് വാഗ്‌ദാനം ചെയ്‌തതാണ്. തെര ഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ വയനാട് അടിയന്തര പരിഹാരം തേടുന്ന പ്രശ്‌നങ്ങളിൽ ഒന്നായി ദേശീയ പാതയിലെ യാത്രിയാത്രാവി ലക്കിനെ പ്രിയങ്ക ഗാന്ധി ഉയർത്തിക്കാട്ടുകയുമുണ്ടായി.

ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന തിനു പിന്നാലെ പ്രിയങ്ക ഗാന്ധി ബംഗളൂരുവി ലെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമ ന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി യാ ത്രിയാത്രാവിലക്ക് പ്രശ്‌നം ചർച്ച ചെയ്ത് പരി ഹാരം ഉണ്ടാക്കുമെന്നാണ് ജില്ലയിലെ കോൺ ഗ്രസ് നേതാക്കളുടെ അനുമാനം. രാത്രിയാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസ് ഡിസംബർ മൂ ന്നാം വാരം സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്.

ബന്ദിപ്പുര വനഭാഗത്ത് വന്യജീവികളുടെ സുര ക്ഷ ഉറപ്പുവരുത്തുന്ന വിധത്തിൽ തുരങ്കപാത നിർമിക്കുന്നതിനു സഹായകമായ നിലപാട് ക ർണാടകവും കേരളവും സുപ്രീംകോടതിയെ അറിയിച്ചാൽ യാത്രിയാത്രാവിലക്ക് നീങ്ങുന്ന തിനു വഴിയൊരുങ്ങുമെന്ന് നീലഗിരി-വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആ ക്ഷൻ കമ്മിറ്റി കൺവീനർ ടി.എം. റഷീദ് പറ ഞ്ഞു.

കോഴിക്കോടിനെ സുൽത്താൻ ബത്തേരി വഴി കൊല്ലേഗലുമായി ബന്ധിപ്പിക്കുന്നതാണ് ദേ ശീയപാത 766 എന്ന് പുനർനാമകരണം ചെ യ്ത എൻഎച്ച് 212. ദേശീയപാത 212ലും 67ലും ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള ഭാഗ ത്ത് രാത്രിയാത്ര വിലക്കി 2007 ജൂൺ ഏഴിനാ ണ് കർണാടകയിലെ ചാമരാജ്‌നഗർ ജില്ലാ കള ക്ടർ ഉത്തരവായത്.

ദേശീയപാതയിൽ വനഭാഗത്ത് വന്യജീവികൾ വാഹനം ഇടിച്ച് ചാകുന്നതു കണക്കിലെടുത്ത് ബന്ദിപ്പുര കടുവാസങ്കേതം മേധാവിയുടെ ശിപാർശയിലായിന്നു ഉത്തരവ്. കേരള സർക്കാ രും മറ്റും ഇടപെട്ടതിനെത്തുടർന്ന് കളക്ടറുടെ ഉ ത്തരവ് കർണാടക മുഖ്യമന്ത്രി പിൻവലിച്ചു. ഈ നടപടി ചോദ്യം ചെയ്‌ത്‌ പരിസ്ഥിതി പ്രവ ർത്തകൻ ശ്രീനിവാസബാബു കർണാടക ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി നൽകി.

ഇത് പരിഗണിച്ച കോടതി ബന്ദിപ്പുര വനത്തി ലൂടെയുള്ള രണ്ട് ദേശീയപാതകളിലെയും രാ ത്രിയാത്രാവിലക്കുശരിവച്ച് 2009 ജൂലൈ 27ന് ഇടക്കാല ഉത്തവ് പുറപ്പെടുവിച്ചു. ദേശീയപാ തയിൽ ബന്ദിപ്പുര കടുവ സങ്കേതം പരിധിയിൽ രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയിൽ ഗതാഗതം നിരോധിച്ച് കർണാടക ഹൈക്കോട തി 2010 മാർച്ച് 13നാണ് ഉത്തരവായത്.

ഇതിനെതിരേ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത കേസാണ് സുപ്രീംകോടതിയിൽ തുട രുന്നത്. ദേശീയപാതയിൽ വാഹന ഗതാഗത ത്തിനു നിയന്ത്രണങ്ങൾ കൂടുതൽ കർശനമാ ക്കണമെന്നും നിരോധനസമയം ദീർഘിപ്പിക്ക ണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഒരു പരിസ്ഥിതി സംഘടന നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

Post a Comment

0 Comments