എത്ര ലാഘവത്തോടെയാണ് കരാറുകാരും പൊതുമരാമത്ത് അധികൃതരും ഈ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഒച്ച് പോലും നാണിക്കുന്ന വേഗതയിലാണ് പ്രവൃത്തി നീങ്ങുന്നത്. സിപി പറഞ്ഞു. നിർമ്മാണ പ്രവൃത്തി വിദഗ്ധ സംഘത്തിൻ്റെ സാന്നിധ്യത്തിൽ ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തി വേണം ഇനി പുനരാംഭിക്കാൻ എന്നും അദ്ദേഹം പറഞ്ഞു.
സമരക്കാർ പ്രവർത്തിനിർത്തിവെപ്പിക്കുകയും ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ ടി മൻസൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എൻ കെ അഷ്റഫ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, മുസ്‌ലിം ലീഗ് മണ്ഡലം ജന. സെക്രട്ടരി പിജി മുഹമ്മദ്, സെക്രട്ടരി മജീദ് പുതുക്കുടി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടരി അഡ്വ. സുഫ് യാൻ ചെറുവാടി, എം.എ അബ്ദുറഹ്മാൻ, ടി.ടി അബ്ദുറഹ്മാൻ, കെ.എം.സി വഹാബ് പ്രസംഗിച്ചു. മജീദ് മൂലത്ത്, എംഎ കബീർ, നൗഫൽ പുതുക്കുടി, കാക്കിരി നാസർ, സി.കെ അഹമ്മദ് നേതൃത്വം നൽകി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.