തിരുവമ്പാടി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽ മല പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭം നേരിൽ കണ്ട് നടുക്കം രേഖപ്പെടുത്തി ഡൽഹിലേക്ക് പറന്ന പ്രധാനമന്ത്രി മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു ആശ്വാസ നടപടികളും അനുവദിക്കാതെ മൗനിയായിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അഭിപ്രായപ്പെട്ടു.
സമാന മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോപ ങ്ങൾക്ക് ആശ്വാസ നടപടികൾ വാരി കോരി ന ൽകിയ കേന്ദ്ര സർക്കാർ കേരള ജനതയോട് കാണിക്കുന്ന അവഗണന രാജ്യത്തിന്റെ ഫെഡറിലസത്തോട് ചെയ്യുന്ന മഹാപാതകമാണെ ന്ന് അദ്ദേഹം പറഞ്ഞു.
ഈ അനീതി അവസാനിപ്പിക്കണമെന്ന് ആവ ശ്യപ്പെട്ടു എൽഡിഎഫ് സംസ്ഥാന വ്യാപകമാ യി ഡിസംബർ അഞ്ചിന് നടത്തുന്ന ജില്ലാതല ഉപരോധം വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് ടി.എം. ജോസഫ് മുഖ്യപ്രഭാ ഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോയി മ്ലാ ക്കുഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സിജോ വടക്കേൻതോട്ടം, വിൽസൺ താഴത്ത് പറമ്പിൽ, സണ്ണി പുതുപറമ്പിൽ, ബാബു പീറ്റർ, ദിനീഷ് കൊച്ചുപറമ്പിൽ, ഫയിസൽ ചാലിൽ, ആൻസി ഞാറക്കാട്ട്, മാത്യു കൊര ട്ടികുന്നേൽ, ജോസ്‌കുട്ടി തോണിപ്പാറ, ശ്രീധര ൻ പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.