Ticker

6/recent/ticker-posts

ഭൂരിപക്ഷത്തിൽ പ്രിയങ്കയുടെ പ്രഭാവം


അഞ്ചുമാസത്തിനുശേഷം വീണ്ടുമെത്തിയ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം നാലുലക്ഷത്തിലെത്തിക്കാനായിരുന്നു യു.ഡി.എഫിൻ്റെ തന്ത്രങ്ങൾ. ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറയാനുള്ള സാധ്യത മറികടക്കാനുള്ള തന്ത്രങ്ങളും ആവിഷ്കരിച്ചു. എന്നാൽ, വോട്ടിങ്ങിലെ കുറവ് ആ പ്രതിക്ഷയ്ക്ക് മങ്ങലുണ്ടാക്കി. 10 ശതമാനത്തോളം പോളിങ് കുറഞ്ഞു.

2019-ൽ വയനാട്ടിൽ ആദ്യ മത്സരത്തിൽ 4.31 ലക്ഷം വോട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. 2024-ൽ ഭൂരിപക്ഷം 3.64 വോട്ടായി കുറഞ്ഞു. രാഹുലിന്റെ ചരിത്ര ഭൂരിപക്ഷം മറികടക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നെങ്കിലും വോട്ടിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയായി. എന്നാൽ, രാഹുലിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. 5,78,000-ൽ അധികം വോട്ടുകളാണ് പ്രിയങ്ക നേടിയ ആകെ വോട്ടുകൾ. തൊട്ടുപിന്നിലുള്ള സ്ഥാനാർഥിയേക്കാൾ 3,83,000 വോട്ടുകളുടെ ഭൂരിപക്ഷം.

തൊട്ടുപിന്നിലുള്ള സത്യൻ മൊകേരിക്ക് രണ്ടുലക്ഷത്തോളം വോട്ടുകളാണ് നേടാനായത്. ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് നേടിയത് ഒരുലക്ഷത്തിനുമേൽ വോട്ടുകളും. അവസാന കണക്കുകൾ ലഭ്യമായിട്ടില്ലെങ്കിലും 65 ശതമാനം വോട്ടുകൾ നേടാൻ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാർഥിക്ക് നേടാനായത് 22 ശതമാനമാണ്.

Post a Comment

0 Comments