Ticker

6/recent/ticker-posts

ക്ഷയരോഗ നിർമ്മാർജനം: തിരുവമ്പാടിയിൽ 100 ദിന പ്രചാരണ പരിപാടികൾക്ക് തുടക്കം


ക്ഷയരോഗ മുക്ത ഭാരതം എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര-സംസ്ഥാന ആരോഗ്യ
വകുപ്പുകളുടെ നേതൃത്വത്തിൽ ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന 100 ദിന ക്ഷയരോഗ നിർമാർജന - ബോധവൽക്കരണ പരിപാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നി൪വഹിച്ചു.

കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ 100 ദിന പ്രചാരണ പരിപാടിയുടെ പോസ്റ്റർ മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയയ്ക്ക് നൽകിയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം നിർവ്വഹിച്ചത്. പഞ്ചായത്തിലുടനീളം പ്രചാരണ പരിപാടികളും ക്ഷയരോഗ നിർണ്ണയ ക്യാമ്പും നടത്തുന്നതിനായുള്ള കർമ്മപദ്ധതി ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ,വാർഡ് മെമ്പർ കെ എ മുഹമ്മദലി, എച്ച് ഐ ഷാജു ഡി, പി എച്ച് എൻ ഷില്ലി എൻവി , എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ ജിതിൻ ജോസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് മുസ്തഫ ഖാൻ, ശരണ്യചന്ദ്രൻ എന്നിവർ പങ്കെടുത്തു. 

100 ദിന പ്രചാരണ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലുടനീളം ജനപ്രതിനിധികൾ, സർക്കാർ-അർദ്ധസർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു തൊഴിലിടങ്ങൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകൾ, തുടങ്ങി വിവിധ മേഖലകളുടെ സഹകരണം ഉറപ്പാക്കി ക്ഷയരോഗ ബോധവൽക്കരണ പരിപാടികളും, ക്ഷയരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പുകളും നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

Post a Comment

0 Comments