Ticker

6/recent/ticker-posts

എം.ടിയുടെ ആരോഗ്യനിലയിൽ പുരോഗതി, മരുന്നുകളോട് പ്രതികരിക്കുന്നു


കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ‌ പറഞ്ഞു. രാവിലെ പുതിയ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറങ്ങിയേക്കും. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന എം.ടിയെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പരിശോധിക്കുന്നത്.

ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് എം.ടിയുടെ ആരോഗ്യസ്ഥിതി മോശമായത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, ജെ. ചിഞ്ചുറാണി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൻമാർ, സിനിമ രംഗത്തെ പ്രമുഖർ എന്നിവർ ഇന്നലെ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. എം.ടിയുടെ മകളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഫോണിൽ സംസാരിച്ചു. 

ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെയാണ് എം.ടി ഐസിയുവിൽ തുടരുന്നത്.

Post a Comment

0 Comments