കൊടുവള്ളി : കൊടുവള്ളി നഗരസഭ വാർഡ് വിഭജന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ച് നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു കൗൺസിലർമാർക്കും നഗരസഭ ജീവനക്കാർക്കും ലഡു വിതരണംചെയ്തു. 2011-ലെ സെൻസസ് പ്രകാരമാണ് കൊടുവള്ളി നഗരസഭയടക്കം 28 പുതിയനഗരസഭകൾ രൂപവത്കരിച്ചത്.
എന്നാൽ, പുതിയ സെൻസസ് നടന്നിട്ടില്ലാത്തതിനാൽ 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ 28 നഗരസഭകളെക്കൂടി ഉൾപ്പെടുത്തിയാണ് സർക്കാർ ഡിലിമിറ്റേഷൻ നടപടികൾ സ്വീകരിച്ചതും കരട് പ്രസിദ്ധീകരിച്ചതും. എന്നാൽ, കൊടുവള്ളിയടക്കമുള്ള എട്ട് നഗരസഭ ചെയർമാൻമാർ വാർഡ് വിഭജന ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.