Ticker

6/recent/ticker-posts

മാർത്തോമ്മ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് നാളെ തുടക്കം


പുതുപ്പാടി : പുതുപ്പാടി സെയ്ന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ മാർത്തോമ്മ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷം 20, 21 തീയതികളിലായി നടക്കും. വെള്ളിയാഴ്ച രാത്രി 7.15-ന് തിരുവചനപ്രഘോഷണം ഫാ. കുര്യാക്കോസ് പീറ്റർ നിർവഹിക്കും. 

ശനിയാഴ്ച രാവിലെ എട്ടിന് നടക്കുന്ന മൂന്നിൻമേൽ കുർബാനയ്ക്ക് മലബാർ ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് പീറ്റർ, ഫാ. വർഗീസ് ജോൺ, ഫാ. പോൾജി കെ. ജോൺ എന്നിവർ കാർമികരാവും. മധ്യസ്ഥപ്രാർഥന, പെരുന്നാൾ സന്ദേശം, താഴെ കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാവും.

Post a Comment

0 Comments