Ticker

6/recent/ticker-posts

തെരുവുനായക്കൂട്ടം കൂടുപൊളിച്ച് അറുപതോളം കോഴികളെ കൊന്നു


തിരുവമ്പാടി : തെരുവുനായക്കൂട്ടം കൂട് പൊളിച്ച് അറുപതോളം കോഴികളെ കൊന്നു. കൂടരഞ്ഞി കോലോത്തുംകടവ് ആയപ്പുരക്കൽ യൂനുസിന്റെ കോഴികളെയാണ് കഴിഞ്ഞദിവസം രാത്രി നായക്കൂട്ടം ആക്രമിച്ചത്. നെറ്റ് ചവിട്ടിയും കടിച്ചുകീറിയുമാണ് കൂട് തകർത്ത് അകത്തുകയറിയത്.

പുലർച്ച മൂന്നുമണിയോടെ ശബ്ദംകേട്ടാണ് വീട്ടുകാർ ഉണരുന്നത്. കൂട്ടിൽ എത്തിനോക്കിയപ്പോൾ മൂന്ന് കോഴികൾ മാത്രമേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ. യൂനുസിന്റെ പ്രധാനവരുമാന മാർഗമായിരുന്നു വളർത്തുകോഴികൾ. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. രാവിലെ മദ്രസയിലേക്കും സ്കൂളുകളിലേക്കും കുട്ടികളെ പറഞ്ഞയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. കൈയിൽ എപ്പോഴും വടി കരുതേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.

തെരുവുനായകളെ നിയന്ത്രിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്നും കോഴികളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകണമെന്നും മുസ്‌ലിംലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ.ഐ. അബ്ദുൽ ജബ്ബാർ, ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് അൽഖാസിമി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments