Ticker

6/recent/ticker-posts

മിൽമ മലബാർ മേഖലയിലെ ഏറ്റവും മികച്ച ക്ഷീരകർഷകക്കുള്ള അവാർഡ് കീർത്തി റാണിക്ക്


കൂരാച്ചുണ്ട് : വീണ്ടും അവാർഡ് തിളക്കത്തിൽ കീർത്തി റാണി.
 മിൽമ മലബാർ മേഖലയിലെ ഏറ്റവും മികച്ച ക്ഷീരകർഷകക്കുള്ള അവാർഡ് കീർത്തി റാണിക്ക്.മിൽമ മലബാർ മേഖലയിലെ 6 ജില്ലകളിൽ നിന്നും ഏറ്റവും മികച്ച ക്ഷീരകർഷകയായി കൂരാച്ചുണ്ട് എസ് കെ ഡയറി ഫാം ഉടമയായ കീർത്തി റാണിയെ തിരഞ്ഞെടുത്തു. ഡിസംബർ 24-ന്‌ മലപ്പുറത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി ചിഞ്ചു റാണിയും പങ്കെടുക്കുന്ന ചടങ്ങിൽ കീർത്തി അവാർഡ് ഏറ്റുവാങ്ങും. 

ക്ഷീര കർഷക മേഖലയിൽ കൂരാച്ചുണ്ടിൽ വലിയ മാറ്റത്തിനാണ് തന്റെ ഫാമിലൂടെ കീർത്തി തുടക്കം കുറിച്ചിരിക്കുന്നത്. നിലവിൽ കൂരാച്ചുണ്ട് മിൽമ സൊസൈറ്റി ഡയറക്റ്റർ ബോർഡ് അംഗമാണ് കീർത്തി

ക്ഷീര സഹകാരി അവാർഡ്, പി ഡി ഡി പി സംസ്ഥാന അവാർഡ്, 4 വർഷം തുടർച്ചയായി ജില്ലയിലെ മികച്ച ക്ഷീര കർഷക തുടങ്ങി അവാർഡുകൾ കീർത്തിയെ തേടിയെത്തിയിടുണ്ട്.

Post a Comment

0 Comments