Ticker

6/recent/ticker-posts

മികച്ച പൊതുശൗചാലയത്തിനുള്ള പ്രശസ്തിപത്രം കോടഞ്ചേരി പഞ്ചായത്തിന്


കോടഞ്ചേരി : കോഴിക്കോട് ജില്ലയിലെ മികച്ച പൊതുശൗചാലയത്തിനുള്ള (ടേക്ക് എ ബ്രേക്ക്) പ്രശസ്തിപത്രം കോടഞ്ചേരി പഞ്ചായത്തിന്. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ ‘ടേക്ക് എ ബ്രേക്കു’കളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലയിൽനിന്ന് കോടഞ്ചേരി പഞ്ചായത്തിനെ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുത്തത്.

അന്താരാഷ്ട്ര ശൗചാലയദിനാഘോഷങ്ങളുടെ ഭാഗമായാണ് മികച്ചരീതിയിൽ പ്രവർത്തിക്കുന്ന പൊതുശൗചാലയങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയത്. പ്രശസ്തിപത്രം കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയിൽനിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് അലക്സ് തോമസ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടയത്ത്, ജില്ലാപഞ്ചായത്ത് മെംബർ അംബിക മണ്ഡലത്ത് എന്നിവർചേർന്ന് ഏറ്റുവാങ്ങി.

ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ കെ.എസ്., ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ്് കെ.ജി. ജോർജ്, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല, ജില്ലാ ആസൂത്രണസമിതിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments