Ticker

6/recent/ticker-posts

എസ് ഓ ജി കമാൻഡോ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി


മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ എസ് ഓ ജി കമാൻഡോ ആത്മഹത്യ ചെയ്തു. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപ്രവർത്തകരുടെ നിഗമനം. 

എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Post a Comment

0 Comments