മൈക്കാവ്: പൊതുമരാമത്ത് വകുപ്പിന്റെ അധീ നതയിലുള്ള കൂടത്തായി- മൈക്കാവ് റോഡി ന്റെ പരിഷ്ക്കരണ പ്രവൃത്തികൾ നടത്തിയ പ്പോൾ കാണാതായ ഡ്രെയിനേജ് കണ്ടെത്തി. കൂടത്തായി - മൈക്കാവ് റോഡിൽ വളവിൽ ബ സ് സ്റ്റോപ്പിന് സമീപത്തുള്ള ഡ്രെയിനേജാണ് മണ്ണിട്ട് നികത്തിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി ഡ്രെയിനേജ് കൈയേറി മതിൽ കെട്ടുകയായിരുന്നു.
റോഡ് നിർമാണം കഴിഞ്ഞതോടെ വളവിൽ സ്റ്റോപ്പിൽ നിലവിൽ ഉണ്ടായിരുന്ന റോഡിന്റെ വീതി കുറഞ്ഞു. കാൽനട യാത്രക്കാർക്ക് നടന്നു പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതോടെ നാട്ടുകാർ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി. മതിൽ കെട്ട് നിർമാണം നിർത്തിവ യ്ക്കാൻ പൊതുമരാമത്ത് വകുപ്പ് സ്വകാര്യ വ്യ ക്തിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
റോഡിൻ്റെ അളവ് തിട്ടപ്പെടുത്താൻ താമരശേ രി താലൂക്ക് സർവേയറെ ചുമതലപ്പെടുത്തുക യും ചെയ്‌തു.
1930നു ശേഷമുള്ള നിലവിലുള്ള താലൂക്ക് സർ വേ മാപ്പിൽ ഈ റോഡ് ഇല്ലാത്തതിനാൽ സർ വേ നടത്താൻ കഴിയാതെ മടങ്ങുകയായിരു .
എന്നാൽ, പൊതുമരാമത്ത് വകുപ്പിന് നിലവി ലുള്ള ഡ്രെയിനേജ് കാണിച്ചു നൽകുകയാ ണെങ്കിൽ ഡ്രെയിനേജ് പുനഃസ്ഥാപിക്കാമെന്ന പ്രകാരം ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയ പ്പോൾ ഡ്രെയിനേജ് കണ്ടെത്തി. എന്നാൽ, ഡ്രെയിനേജ് കണ്ടെത്തിയതോടെ സ്ഥലത്തു ണ്ടായിരുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ കാല ത്തുണ്ടായ സംഭവം അല്ലായെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
നിലവിൽ ഉണ്ടായിരുന്ന ഡ്രെയിനേജ് പുനഃ സ്ഥാപിക്കുകയും വീതികുറഞ്ഞ റോഡ് പുനർ ക്രമീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടു കാരുടെ ആവശ്യം. ഓവുചാൽ മണ്ണിട്ട് മൂടി റോ ഡിലേക്ക് ഇറക്കി സ്വകാര്യ വ്യക്തി ചുറ്റുമതിൽ നിർമിച്ചതിൽ കൂടത്തായി സൗഹൃദകർഷക സംഘം ഭാരവാഹികളായ പി.കെ. മൈക്കിൾ, ബിജു അഗസ്റ്റിൻ, തമ്പി പുത്തൻപുരയ്ക്കൽ, ജോസഫ് കുര്യൻ എന്നിവർ പ്രതിഷേധിച്ചിരു ന്നു. സർവേയറുടെ റിപ്പോർട്ട് ലഭിച്ചശേഷം തു ടർ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമ ത്ത് വകുപ്പ് കൊടുവള്ളി അസി. എൻജിനീയർ അറിയിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.